സന്നദ്ധ പ്രവർത്തകരെ ​െതരഞ്ഞെടുക്കുന്നു

അക്ഷരോത്സവം ഉദ്ഘാടനം ഇന്ന് കൊച്ചി: വായനവാരാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ബുക്ക് മാർക്കി​െൻറയും കേരള സാഹിത്യമണ്ഡലത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ അക്ഷരോത്സവം സംഘടിപ്പിക്കുന്നു. അക്ഷരോത്സവത്തി​െൻറ ഉദ്ഘാടനം എറണാകുളം റവന്യൂ ടവറിലെ കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് ശാഖ പരിസരത്ത് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ നിർവഹിക്കും. കേരള സാഹിത്യമണ്ഡലം പ്രസിഡൻറ് കെ.എൽ. മോഹനവർമ അധ്യക്ഷത വഹിക്കും. ബുക്ക് മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ മുഖ്യാതിഥിയാകും. കൃഷി വകുപ്പ് നഴ്സറി ഉദ്ഘാടനം 25ന് കൊച്ചി: പിറവം കാക്കൂരിൽ കൃഷി വകുപ്പ് നഴ്സറി ഇൗമാസം 25ന് വൈകീട്ട് മൂന്നിന് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.