റിലീഫ് വിതരണവും ഇഫ്താർ സംഗമവും

മട്ടാഞ്ചേരി: റിലീഫ് സെൽ എസ്.ടി.യു കൊച്ചി കമ്മിറ്റിയും വനിത ലീഗ് കൊച്ചി കമ്മിറ്റിയും സംയുക്തമായി നടത്തിയ ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ ടി.കെ. അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എം.എ കലാം അനുസ്മരണം കെ.എ. ജലീൽ നിർവഹിച്ചു. റിലീഫ് വിതരണം മുൻ എം.എൽ.എ ഡൊമിനിക്ക് പ്രസേൻറഷൻ, പുതുവസ്ത്രവിതരണം മുസ്ലിം ലീഗ് ജില്ല ട്രഷറർ ആസിഫ് അഹമ്മദ് സേട്ട്, ചികിത്സ സഹായം ഡോ. ഷാജഹാൻ യുസഫ്, തയ്യൽ മെഷീൻ വിതരണം മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് എൻ.കെ. നാസർ എന്നിവർ നിർവഹിച്ചു. കൗൺസിലർ ഷമീന, കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.വൈ. യുസുഫ്, കെ. പ്രഭാകരൻ, എ.എം. അയ്യൂബ്, ഉമ്മർ, അക്ബർ ബാദുഷ, ബി.എ. റജുല, എ.ബി. ഹംസക്കുട്ടി, ഫാത്തിമ സിദ്ദീഖ്, ഗുജറാത്തി മഹാജൻ പ്രസിഡൻറ് ചേതൻ ഡി. ഷാ എന്നിവർ സംസാരിച്ചു. റോഡി​െൻറ പുനർനിർമാണം; എം.എല്‍.എയുടെ പ്രഖ്യാപനം വെറുതെയായെന്ന് മട്ടാഞ്ചേരി: കുടിവെള്ളക്കുഴലുകൾ ഇടുന്ന ജോലികള്‍ക്കായി കുഴിച്ച കരുവേലിപ്പടി മുതല്‍ തോപ്പുംപടി വരെയുള്ള റോഡ് നന്നാക്കുമെന്ന എം.എല്‍.എയുടെ പ്രഖ്യാപനം വെറുതെയായി. തിങ്കളാഴ്ച മുതല്‍ റോഡ് പണി ആരംഭിക്കുമെന്നാണ് കെ.ജെ. മാക്സി എം.എല്‍.എ പറഞ്ഞത്. എന്നാല്‍ നാല് ദിവസമായിട്ടും റോഡ് പണി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച മുതല്‍ റോഡി​െൻറ നവീകരണ ജോലികള്‍ തുടങ്ങുമെന്ന എം.എല്‍.എയുടെ പ്രഖ്യാപനം എല്ലാവരും സന്തോഷത്തോടെയാണ് കേട്ടത്. എന്നാൽ, നേരത്തേ പറഞ്ഞ പ്രഖ്യാപനങ്ങള്‍ പോലെ തെന്നയാകുമോയെന്ന ആശങ്കയാണ് തോപ്പുംപടിയിലെ വ്യാപാരി സമൂഹത്തിനുള്ളത്. 35 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് പണി തുടങ്ങാനാണ് ഉദ്ദേശിച്ചത്. ആദ്യം കല്ലിട്ട് റോഡ് ഉയര്‍ത്തിയശേഷം മഴമാറുന്നതോടെ ടാറിടാനായിരുന്നു തീരുമാനം.എന്നാല്‍ കല്ലിടല്‍ ജോലിപോലും ഇതുവരെ തുടങ്ങാനായില്ല. റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ തോപ്പുംപടിയിലേക്ക് അധികം ആളുകള്‍ പോകാത്ത അവസ്ഥയാണ്. റമദാ​െൻറ ഭാഗമായുള്ള കച്ചവടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍. റോഡി​െൻറ തകര്‍ച്ച മൂലം വിദ്യാര്‍ഥികളും ദുരിതമനുഭവിക്കുകയാണ്. പൈപ്പിടല്‍ ജോലികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞാണ് ആരംഭിച്ചത്. എന്നാല്‍, നാലു മാസം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം റോഡി​െൻറ നവീകരണവും നീണ്ടു പോയി. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.