കൊലക്കേസ്​​ പ്രതിയുടെ വധശിക്ഷ ഹൈകോടതി 40 വർഷം കഠിന തടവാക്കി

കൊച്ചി: കൊലക്കേസ് പ്രതിയുടെ വധശിക്ഷ ഹൈകോടതി ജീവപര്യന്തം കഠിനതടവായി കുറച്ചു. പച്ചാളം ബിന്ദു വധക്കേസിലെ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ഇളവ് ചെയ്തത്. 40 വർഷം തടവുശിക്ഷ അനുഭവിച്ചശേഷം പ്രതിയെ മോചിപ്പിച്ചാൽ മതിയെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദേശത്ത് ജോലിക്കുപോകാൻ 50,000 രൂപക്കു വേണ്ടി 2010 നവംബർ 16ന് ബിന്ദുവിനെ റഷീദ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലക്കുശേഷം ബിന്ദുവി​െൻറ ആഭരണങ്ങൾ ഇയാൾ കവർന്നു. അറസ്റ്റിലായ റഷീദിനെ 2011 ഡിസംബർ 20നാണ് വധശിക്ഷക്ക് വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്. ബിന്ദുവി​െൻറ വീടി​െൻറ മൂന്നാംനിലയിൽ വാടകക്ക് മുറി അന്വേഷിച്ചെത്തിയ റഷീദ് ഇവരെ മുറിയിൽ പൂട്ടിയിട്ടശേഷം വെട്ടിക്കൊന്നുവെന്നത് പ്രോസിക്യൂഷൻ സംശയലേശമന്യേ തെളിയിച്ചതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സംഭവങ്ങളും തെളിവുകളും കണ്ണി മുറിഞ്ഞുപോകാതെ വിചാരണവേളയിൽ വിശദീകരിക്കാനും കഴിഞ്ഞു. എന്നാൽ, പ്രതി തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നതിന് തെളിവില്ല. കൊല നടത്താനുപയോഗിച്ച വെട്ടുകത്തി സംഭവ സ്ഥലത്തുതന്നെ ഉപേക്ഷിച്ച ശേഷമാണ് റഷീദ് പുറത്തുപോയതെന്നും കോടതി വിലയിരുത്തി. തുടർന്നാണ് വധശിക്ഷ ഒഴിവാക്കി കൂടുതൽ കാലം തടവുശിക്ഷ വിധിച്ച് ഉത്തരവിട്ടത്. സ്വാമി ശ്രദ്ധാനന്ദ കേസിലെ സുപ്രീംകോടതി നിർദേശമനുസരിച്ചാണ് ഇൗ വിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.