കുസാറ്റ്: എം.ബി.എ റാങ്ക് ലിസ്​റ്റ്​

കൊച്ചി: കൊച്ചി ശാസ്ത്ര സാേങ്കതിക സർവകലാശാല 2017-18 അധ്യയനവർഷത്തിലേക്കുള്ള എം.ബി.എ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങളും നിർദേശങ്ങളും കുസാറ്റി​െൻറ ഔദ്യോഗിക വെബ്സൈറ്റായ www.cusat.nic.in ൽ ലഭ്യമാണ്. ഒന്നര കിലോ കഞ്ചാവും ലഹരിഗുളികകളും പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ കൊച്ചി: ഒന്നര കിലോയിലേറെ കഞ്ചാവും ലഹരിമരുന്ന് ഗുളികകളുമായി അഞ്ചുപേർ ഷാഡോ പൊലീസി​െൻറ പിടിയിലായി. ക്രൈം ഡിറ്റാച്ച്മ​െൻറ് അസി. കമീഷണർ ബിജി ജോർജി​െൻറ നേതൃത്വത്തിെല ഷാഡോ ടീം രണ്ടിടത്തുനിന്നാണ് ഇവ പിടികൂടിയത്. ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് ഐ.ടി പ്രഫഷനലുകളായ ചിലർക്ക് ലഹരിമരുന്നെത്തിക്കുന്ന മാഞ്ഞാലി മന്നം സ്വദേശികളായ സിബി (25), ഫിറോസ് (25) എന്നിവരും ന്യൂജൻ വിവാഹ പാർട്ടികൾക്ക് എം.ഡി.എം.എ, എൽ.സി.ഡി അടക്കമുള്ള ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതുവൈപ്പ് സ്വദേശികളായ തൻസീർ (20), അനൂപ് (20), റുഫീസ് (20) എന്നിവരുമാണ് പിടിയിലായത്. കഴിഞ്ഞദിവസം കഞ്ചാവ് ഉപയോഗിക്കവെ ഷാഡോ പൊലീസ് പിടികൂടിയ രണ്ട് യുവ ഐ.ടി പ്രഫഷനുകളിൽനിന്നാണ് ഇൗ റാക്കറ്റിനെക്കുറിച്ച സൂചന ലഭിച്ചത്. ഐ.ടി ജീവനക്കാർ എന്ന വ്യാജേന ലഹരിമരുന്നിന് ഇവരെ ബന്ധപ്പെട്ട ഷാഡോ ടീമിനോട് എറണാകുളം മാർക്കറ്റിലെ ബിയർ പാർലറിൽ എത്താൻ സംഘം ആവശ്യപ്പെട്ടു. ഐ.ടി പ്രഫഷനലായി വേഷം മാറിയെത്തിയ ഷാഡോ സംഘത്തിലെ ഒരംഗത്തിന് കഞ്ചാവുപൊതികൾ കൈമാറുന്നതിനിെട പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ബൈക്കി​െൻറ രഹസ്യഅറയിൽ ഒളിപ്പിച്ച മുക്കാൽ കിലോ കഞ്ചാവും കണ്ടെടുത്തു. ബൈക്ക് േറസിങ് അഭ്യസിച്ച ഇവർ ശരവേഗത്തിൽ എത്തി ലഹരിമരുന്നുകൾ ആവശ്യക്കാർക്ക് നൽകിയശേഷം കടന്നുകളയുകയാണ് പതിവ്. ശനിയാഴ്ച രാത്രികളിൽ കാക്കനാട് രഹസ്യമായി നടത്തുന്ന വീക്കെൻഡ് പാർട്ടികൾക്കും ഇവർ ലഹരി എത്തിച്ചിരുന്നു. ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന ഐ.ടി പ്രഫഷനുകൾക്കിടയിൽ ഷാങ്കോ ബ്രോസ് എന്ന പേരിൽ അറിയപ്പെടുന്ന ഇവർ, തമിഴ്നാട്ടിലെ ഒട്ടൻഛത്രത്തുനിന്ന് ബൈക്ക് മാർഗമാണ് നഗരത്തിൽ കഞ്ചാവ് എത്തിച്ചിരുന്നത്. നഗരത്തിൽ കഴിഞ്ഞദിവസം നടന്ന ന്യൂജൻ വിവാഹപാർട്ടിയിൽ വൻതോതിൽ ലഹരിമരുന്ന് എത്തിയതായി പ്രദേശവാസികൾ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കി മൂന്നംഗ സംഘം പിടിയിലായത്. ഇവർ താമസിച്ചിരുന്ന എളമക്കരയിലെ ഫ്ലാറ്റിൽ പുലർച്ച പൊലീസ് എത്തുമ്പോൾ ഇവർ അമിതലഹരി ഉപയോഗം മൂലമുള്ള ഉന്മാദാവസ്ഥയിൽ ആയിരുന്നു. ഇവിടെനിന്ന് 750 ഗ്രാം കഞ്ചാവും ലഹരി ഗുളികകളും കണ്ടെടുത്തു. ന്യൂജൻ വിവാഹത്തിനുവേണ്ട വിവിധ തരത്തിെല ലഹരിമരുന്നുകൾ മൊത്തമായി കരാറെടുത്ത് എത്തിക്കുകയായിരുന്നു ഇവരുടെ രീതി. എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ ഗോവയിൽനിന്നും കഞ്ചാവ് കർണാടകയിലെ ഹോസൂരിൽനിന്നും ശേഖരിച്ച് പച്ചക്കറി ലോറികളിൽ കയറ്റിയാണ് എത്തിച്ചിരുന്നത്. ഷാഡോ എസ്.ഐ ഹണി കെ. ദാസ്, സെൻട്രൽ എസ്.ഐ സാജൻ ജോസഫ്, എളമക്കര എസ്.ഐ പ്രജീഷ് ശശി സി.പി.ഒമാരായ ഹരിമോൻ, രഞ്ജിത്ത്, സാനു, യൂസുഫ്, വിശാൽ, അഫ്സൽ, വിനോദ്, രാഹുൽ, ഷാജി, ശ്യാം, സുനിൽ, സനോജ്, അനിൽ, ഷൈമോൻ, ജയരാജ് എന്നിവർ ചേർന്ന് മൂന്ന് ടീമായി പ്രവർത്തിച്ചാണ് പ്രതികളെ പിടികൂടിയത്. .............................................................................................. മൂവാറ്റുപുഴ: ആലുവ നഗരസഭ പരിധിയില്‍നിന്നുള്ള മാലിന്യം ബ്രഹ്മപുരം പ്ലാൻറില്‍ തള്ളുന്നതിനുള്ള കരാറിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. 2014--15ല്‍ ടണ്‍ കണക്കിന് മാലിന്യം നീക്കിയതിനുപയോഗിച്ചതായി പറയുന്ന വാഹനങ്ങള്‍ ബൈക്കും കാറുകളുമാണ്. കരാറുകാര്‍ നൽകിയ വാഹനങ്ങളുടെ നമ്പറുകള്‍ പലതും വ്യാജമാണെന്നാണ് കണ്ടെത്തൽ. 50 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് പരാതി. ആലുവ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ഷിയാസുദ്ദീന്‍, അനില്‍കുമാര്‍, പ്രകാശ് കരാറുകാരായ എം.എ. ഷാനവാസ്, ബാബു ജോസഫ്, എം.പി. ഷാജി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.