ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്​ കണ്ടെത്തി

കാക്കനാട്: ജില്ലയിലെ ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ഇടനിലക്കാര്‍ മുഖേന ആര്‍.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വാഹന സംബന്ധമായ കാര്യങ്ങള്‍ നടത്തിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചില ഏജൻറുമാരുടെ സൂക്ഷിച്ചിരുന്ന കൈപ്പുസ്തകം വിജിലന്‍സ് പിടിച്ചെടുത്തു. ആരുടെയൊക്കെ അപേക്ഷ ഏതൊക്കെ ഉദ്യോഗസ്ഥരുടെ കൈവശമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പേര് സഹിതമാണ് ഇടനിലക്കാര്‍ കൈപ്പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നത്. വാഹന ഉടമകളുടെയും വാഹന ഡീലര്‍മാരുടെയും ഇടനിലക്കാരായി ഓഫിസുകളില്‍ കയറിപ്പറ്റുന്ന ഏജൻറുമാര്‍ അവരുടെ അപേക്ഷകള്‍ തിരിച്ചറിയാന്‍ അടയാളം രേഖപ്പെടുത്തിയതി​െൻറ തെളിവുകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആര്‍.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പല ഓഫിസുകളിലുമെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹന ഉടമ ഏജൻറിന് ചുമലപ്പെടുത്തി നല്‍കുന്ന അധികാരപത്രം ഇല്ലാതെയാണ് ഇടനിലക്കാര്‍ ബണ്ടുകണക്കിന് അപേക്ഷകളുമായി എത്തിയിരുന്നത്. ആര്‍.സി ബുക്കുകള്‍ തപാല്‍ വഴി നല്‍കണമെന്നാണ് വാഹനവകുപ്പി​െൻറ നിര്‍ദേശം. എന്നാല്‍, ഇടനിലക്കാരായ ഏജൻറുമാര്‍ക്ക് നേരിട്ട് ആര്‍.സി ബുക്കുകള്‍ നല്‍കിയിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇടനിലക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി ഏജൻറുമാരായി പ്രവര്‍ത്തിക്കുന്നതായും ആരോപണം വ്യാപകമായിരുന്നു. വാഹന ഉടമയുടെ അധികാരപത്രമില്ലാത്ത ഏജൻറുമാരാണ് ഉദ്യോഗസ്ഥരുടെ കൈക്കൂലി ഏജൻറുമാര്‍. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ഓട്ടോ കണ്‍സൽട്ടൻറുമാര്‍,വാഹന ഡീലര്‍മാരുടെ ഏജൻറുമാര്‍ എന്നിവര്‍ വ്യാപകമായി ആര്‍.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച്് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ഇടനിലക്കാര്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് വിജിലന്‍സ് റെക്കോഡ് ചെയ്തിട്ടുണ്ട്. ഏജൻറുമാരുടെ കൈവശം സൂക്ഷിച്ചിരുന്ന അപേക്ഷകളുടെ വിവരങ്ങള്‍ റെക്കോഡ് ചെയ്ത് തെളിവായി സ്വീകരിച്ചു. തെളിവുകള്‍ കണ്ടെത്തിയവര്‍ക്ക് വിജിലന്‍സ് നോട്ടീസയക്കും. കാക്കനാട്, പെരുമ്പാവൂര്‍, പറവൂര്‍ ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് എറണാകുളം യൂനിറ്റും മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും തൃശൂര്‍, പാലക്കാട് ജില്ലകളിലും സെന്‍ട്രല്‍ റേഞ്ച് എസ്.പിയുടെ നേതൃത്വത്തിലുമായിരുന്നു ആര്‍.ടി.ഒ ഓഫിസുകളില്‍ പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.