പെരുമ്പാവൂർ നഗരസഭ: വിമതർ സൃഷ്​ടിച്ച പ്രതിസന്ധി പരിഹരിക്കാനാകാതെ ഭരണപക്ഷം

പെരുമ്പാവൂർ: നഗരസഭയിൽ ഭരണപക്ഷ വിമതർ സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം വൈകുന്നതോടെ നേതൃത്വം വെട്ടിലായി. രണ്ടുതവണ നടന്ന സമവായ ചർച്ചയിൽനിന്ന് ഇരു വിഭാഗവും വിട്ടുനിന്നതോടെ അനിശ്ചിതത്വം തുടരുകയാണ്. ചെയർപേഴ്സനുമായി യോജിച്ചുപോകാൻ കഴിയില്ലെന്നാണ് വിമതർ ഉയർത്തുന്ന പ്രശ്നം. നഗരസഭ പുതുതായി പണിത െനെറ്റ് ഷെൽറ്ററും പകൽവീടും പ്രവർത്തിപ്പിക്കാനുള്ള നിയമാവലി രൂപവത്കരണം വോട്ടിനിട്ടപ്പോൾ പ്രതിപക്ഷത്തോടൊപ്പം വോട്ടുചെയ്ത വിമതർക്കെതിരെ നടപടി വേണമെന്നാണ് ഔദ്യോഗിക പക്ഷത്തി​െൻറ ആവശ്യം. പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ 12ന് ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾ പങ്കെടുത്ത പാർലമ​െൻററി പാർട്ടി യോഗത്തിൽനിന്ന് വിമതരായ രണ്ട് സ്ഥിരം സമിതി അധ്യക്ഷർ വിട്ടുനിന്നിരുന്നു. എന്നാൽ, കമ്മിറ്റി തീരുമാനപ്രകാരം 15ന് വീണ്ടും സമവായ ചർച്ച വിളിച്ചെങ്കിലും ചെയർപേഴ്സൻ പങ്കെടുത്തില്ല. 17ന് വീണ്ടും യോഗം ചേർന്നപ്പോൾ ചെയർപേഴ്സൻ ഉൾപ്പെടുന്ന ഔദ്യോഗികപക്ഷം എത്തിയെങ്കിലും വിമതപക്ഷം വിട്ടുനിന്നു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. ചെയർപേഴ്സന് പുതിയ കാർ വാങ്ങുന്നത് സംബന്ധിച്ച വിവാദവും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. ചെയർപേഴ്സൻ ഉപയോഗിക്കുന്ന അംബാസഡർ കാർ മാറ്റി പുതിയ കാർ വാങ്ങാനുള്ള നിർദേശം കൗൺസിലിൽ വന്നപ്പോൾ ഭരണപക്ഷത്തെ വിമത വിഭാഗവും മറ്റുചില അംഗങ്ങളും പ്രതിപക്ഷത്തോടൊപ്പം ചേർന്ന് എതിർത്തു. ഇതേ വിഷയം താൽക്കാലികമായി ഒഴിവാക്കി. ഔദ്യോഗിക വാഹനം 1,00,000 കിലോമീറ്ററോ 10 വർഷമോ ഉപയോഗിച്ചിരിക്കണമെന്ന നിബന്ധനയാണ് എതിർപ്പിന് കാരണമായത്. ഇതിനിടെ, ഔദ്യോഗിക വാഹനത്തി​െൻറ പരിതാപകരമായ അവസ്ഥ ഒരു പ്രാദേശിക ചാനൽ വഴി നഗരസഭ അധികൃതർ പുറത്തുവിട്ടിരുന്നു. ഇത് നഗരസഭയെ അവഹേളിക്കുന്നതിന് തുല്യമായെന്നാണ് ഇപ്പോൾ ഭരണപക്ഷത്തെയും പാർട്ടിക്കുള്ളിെലയും ചിലർ ഉയർത്തുന്ന ആക്ഷേപം. ചെയർപേഴ്സൻ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് എതിർപക്ഷത്തി​െൻറ ആരോപണം. ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ച പാർട്ടി ബ്രാഞ്ച് സെക്രട്ടറിയും ആരോപണ നിഴലിലാണ്. അതേസമയം, വാഹനം മാറ്റി വാങ്ങേണ്ട സ്ഥിതിയാണെങ്കിലും ഇതേക്കുറിച്ച് വാർത്ത നൽകിയിട്ടില്ലെന്ന് ചെയർപേഴ്സൻ സതി ജയകൃഷ്ണൻ പറഞ്ഞു. വാഹനത്തി​െൻറ സ്ഥിതി മോശമായതിനാൽ സമീപ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതല്ലാതെ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.