ടെർമിനൽ നിർമാണം നിർത്തിവെക്കണം ^ധീവരസഭ

ടെർമിനൽ നിർമാണം നിർത്തിവെക്കണം -ധീവരസഭ ആലപ്പുഴ: ജനവാസ കേന്ദ്രമായ പുതുെവെപ്പില്‍ തീരദേശ നിയന്ത്രണ നിയമത്തിന് വിരുദ്ധമായി ഐ.ഒ.സി നിര്‍മിക്കുന്ന ടെര്‍മിനലി​െൻറ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന്് അഖിലകേരള ധീവരസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിനതീതമായി നടത്തുന്ന സമരം തീവ്രവാദത്തി​െൻറ പേരുപറഞ്ഞ് അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ശക്തമായ സമരത്തിന് ധീവരസഭ രംഗത്തിറങ്ങുമെന്ന് ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ രണ്ടുദിവസം മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണം. നേതൃത്വം നൽകിയ െഡപ്യൂട്ടി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആശുപത്രിയില്‍ കഴിയുന്നവരുടെ കേസുകള്‍ ഒഴിവാക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു. ധീവരസഭ ദിനാചരണവും പ്രവര്‍ത്തകയോഗവും 25ന് രാവിലെ 10ന് എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളില്‍ നടത്തുമെന്നും ദിനകരന്‍ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.ജി. സുഗുണൻ, സെക്രട്ടറി എന്‍.ആര്‍. ഷാജി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.