കരുവേലിപ്പടി സ​ൈപ്ലകോ ഔട്ടലെറ്റിലെ മോഷണം: പൊലീസ് അന്വേഷണം ശക്തമാക്കി

മട്ടാഞ്ചേരി: കരുവേലിപ്പടി കല്ല് ഗോഡൗണിന് സമീപം പ്രവര്‍ത്തിക്കുന്ന സൈപ്ലകോയുടെ ചില്ലറ വില്‍പനശാലയില്‍നിന്ന് 1.70 ലക്ഷം രൂപയോളം മോഷണം പോയ കേസില്‍ തോപ്പുംപടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സി.സി.ടി.വികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, പ്രധാന റോഡരികില്‍ തുറസ്സായ രീതിയില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തി‍​െൻറ ഷട്ടര്‍ തുറന്ന് പ്രവേശിച്ച് പണം കവരണമെങ്കില്‍ പ്രദേശെത്തയും സ്ഥാപനെത്തയും സംബന്ധിച്ച് വ്യക്തമായി അറിയാവുന്ന ആരെങ്കിലും ആയിരിക്കാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഏതുസമയത്തും വാഹനങ്ങളും കാല്‍നടക്കാരും പോകുന്ന വഴിയാണിത്. ഔട്ട്ലെറ്റിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ഇവിടെ നടക്കുന്ന സംഭവങ്ങള്‍ റോഡിലൂടെ പോകുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും. മാത്രമല്ല, ഔട്ട് ലെറ്റി​െൻറ എതിര്‍വശത്തുതന്നെ വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്‌. ഷട്ടറില്‍ താഴ് ഇല്ലാത്ത നിലയിലാണ് കണ്ടെത്തിയത്. ഷട്ടറി​െൻറ താഴ് ഇടുന്ന ഭാഗം കുത്തിയിളക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇത് നീക്കിയാൽ ശബ്ദം കേട്ട് ആളുകള്‍ ഉണരും. അകത്ത് കടന്നാല്‍ ചില്ലി​െൻറ വാതിലുണ്ട്. ഇത് തുറന്ന് വേണം പണം സൂക്ഷിച്ച അലമാര ഇരിക്കുന്നിടത്ത് എത്താൻ. ചില്ലി​െൻറ വാതില്‍ അടച്ചതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ വാതില്‍ എങ്ങനെ തുറന്നുവെന്നതും പൊലീസിന് സംശയത്തിനിട നല്‍കുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന കച്ചവടത്തില്‍ നിന്നുള്ള കലക്ഷനാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെ കട പൂട്ടി പോയതായാണ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി. അതിനുശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് നിഗമനം. ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് തോപ്പുംപടി പൊലീസ് പറഞ്ഞു. സി-മെറ്റ് നഴ്സിങ് കോളജിലെ ദിവസക്കൂലി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു പള്ളുരുത്തി: സി -മെറ്റ് നഴ്സിങ് കോളജിലെ ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വർധിപ്പിച്ച് ഉത്തരവ് ഇറങ്ങി. സി--മെറ്റിന് കീഴിലുള്ള നഴ്സിങ് കോളജുകളിലും ഹോസ്റ്റലുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് 15 ശതമാനം വർധിപ്പിച്ച വേതനനിരക്ക് നൽകാൻ സി--മെറ്റ് ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് അണ്ടർ സെക്രട്ടറി എൻ. മനോഹരൻ നായർ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏഴ് കോളജിലായി ദിവസവേതനത്തിൽ ജോലി ചെയ്യുന്നവർക്ക് ഗുണം ലഭിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന 17ാം ഗവേണിങ് ബോഡിയാണ് തീരുമാനം എടുത്തത്. ക്ലർക്ക്, ഹൗസ് കീപ്പർ ജീവനക്കാർക്ക് 460 രൂപയും ക്ലാസ് ഫോർ - ഹെൽപർ / കുക്ക് - 403 രൂപയും ഡ്രൈവർ - 515 രൂപയും വാച്ച്മാന് -460 രൂപയും കിട്ടും. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് അഴിമതിയിൽ മുങ്ങിയ സി-മെറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയുമായാണ് ഇപ്പോഴത്തെ സർക്കാർ മുന്നോട്ട് പോകുന്നത്. ഇതി​െൻറ ഭാഗമായി സി--മെറ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ പുറത്താക്കിയാണ് അഴിമതിക്കെതിരെ നടപടി തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവർഷമായി ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യമാണ് നടപ്പായത്. വേതനം വർധിപ്പിച്ച നടപടി സി-മെറ്റ് എംപ്ലോയീസ് യൂനിയൻ സ്വാഗതം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.