ജനസഹസ്ര നിൽപ്​ സമരം

കൊച്ചി: മദ്യനയത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയും ചേർന്ന് എറണാകുളം ടൗൺഹാളിനുമുന്നിൽ നടത്തി. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. മദ്യനയം മദ്യമുതലാളിമാരെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യലഭ്യതയും ഉപഭോഗവും കുറക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിച്ചതായും അദ്ദേഹം പറഞ്ഞു. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, റവ. ഡോ. ദേവസി പന്തലൂക്കാരൻ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. പോൾ കാരാച്ചിറ, ടി.എം. വർഗീസ്, പ്രഫ.കെ.കെ. കൃഷ്ണൻ, ജോൺസൺ പാട്ടത്തിൽ, എൻ. രാജേന്ദ്രൻ, ഹിൽട്ടൺ ചാൾസ്, ജെയിംസ് കോറമ്പേൽ, പ്രഫ.തങ്കം ജേക്കബ്, കെ.എ. പൗലോസ്, ഷാജൻ പി. ജോർജ്, പീറ്റർ റൂഫസ്, സാബു ജോസ്, ഷൈബി പാപ്പച്ചൻ, പി.ആർ. അജാമളൻ, പി.എച്ച്. ഷാജഹാൻ, മിനി ആൻറണി, ജെസി ഷാജി, സിസ്റ്റർ ആൻ, സുലൈമാൻ മൗലവി, ഫാ.വർഗീസ് കണ്ടത്തിൽ, ആഗ്നസ് സെബാസ്റ്റ്യൻ, ചാണ്ടി ജോസ്, കുരുവിള മാത്യൂസ് എന്നിവർ സംസാരിച്ചു. മദ്യനയം പ്രാബല്യത്തിൽ വരുന്ന ജൂലൈ ഒന്നിന് വഞ്ചനാദിനവും കരിദിനവുമായി ആചരിക്കാൻ സമിതി തീരുമാനിച്ചു. അന്നേദിവസം രാവിലെ 11ന് ടൗൺഹാളിന് മുന്നിൽ വായ് മൂടിക്കെട്ടി കറുത്ത ബാഡ്ജ് ധരിച്ച് നിൽപ്സമരം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.