വാർഷികസമ്മേളനം

കൊച്ചി: വൈസ്മെൻ ഇൻറർനാഷനലി​െൻറ ഇന്ത്യ ഏരിയയുടെ 25ന് െഎ.എം.എ ഹാളിൽ നടക്കും. വൈസ്മെൻ ഇൻറർനാഷനൽ പ്രസിഡൻറ് ഹെൻട്രി ജെ. ഗ്രിൻന്തൈം ഉദ്ഘാടനം ചെയ്യും. ഇന്ത്യ ഏരിയ പ്രസിഡൻറായി ജിതിൻ ജോയ് ആലപ്പാട്ട് സ്ഥാനമേൽക്കും. നിജു മോഹൻദാസ് (ഏരിയ സെക്രട്ടറി), ജോയി ആലപ്പാട്ട് (ഏരിയ കോഒാഡിനേറ്റർ), പി. വിജയകുമാർ, എൻ.പി. വർഗീസ്, മാത്യൂസ് എബ്രഹാം എന്നിവർ ഉൾപ്പെട്ട പുതിയ ഭരണസമിതിയും ചുമതലയേൽക്കും. സംഗീതഫെസ്റ്റ് കൊച്ചി: സംഗീതസംവിധായകൻ അൽഫോൻസ് ജോസഫ് നടത്തുന്ന ക്രോസ്റോഡ്സ് മ്യൂസിക്കൽ സ്കൂളി​െൻറ ആഭിമുഖ്യത്തിൽ 21ന് ലോക സംഗീത ഫെസ്റ്റിവൽ നടക്കും. കലൂർ െഎ.എം.എ ഹൗസിൽ വൈകീട്ട് 5.30 ന് തുടങ്ങുന്ന പരിപാടിയിൽ അൽഫോൻസ് േജാസഫ്, ജിനോ ബാങ്ക്സ് (ഡ്രംസ്), മോഹിനി ഡേ (ബാസ് ഗിറ്റാർ), ബാലഭാസ്കർ (വയലിൻ), സയനോര, സിത്താര എന്നിവർ പെങ്കടുക്കും. മ്യൂസിക് സ്കൂളിലെ വിദ്യാർഥികൾക്ക് ഇവർക്കൊപ്പം പ്രകടനം നടത്താൻ അവസരമുണ്ടാകും. ദർവാർ സർവകലാശാലയിലെ സ്വർണമെഡൽ ജേതാവ് കെ.ജെ. പോൾസ​െൻറ ഹിന്ദുസ്ഥാനി സിത്താർ സംഗീതകച്ചേരിയുമുണ്ടാകും. വിദേശത്ത് ശ്രദ്ധേയനായ മിലൻ മനോജ് എന്ന ഹയർസെക്കൻഡറി വിദ്യാർഥിയുടെ പിയാനോ കച്ചേരിയും മറ്റൊരു വിദ്യാർഥി ഫ്ലോയിഡ് ഇമ്മാനുവലി​െൻറ ഡ്രംസ് സോളോയും ഉണ്ടാകും. മോഡി ഫെസ്റ്റിന് തുടക്കം കൊച്ചി: കേന്ദ്രഗവൺമ​െൻറി​െൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ കേന്ദ്രാവിഷ്കൃത വികസനക്ഷേമ പദ്ധതികളെ പരിചയപ്പെടുത്തുന്ന മെയ്ക്കിങ് ഒാഫ് െഡവലപ്ഡ് ഇന്ത്യ (മോഡി) ഫെസ്റ്റിന് എറണാകുളം ടൗൺഹാളിൽ തുടക്കമായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഭരണനേട്ടങ്ങൾ ഉൾക്കൊള്ളിച്ച േബ്രാഷറി​െൻറ പ്രകാശനവും എ.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. നാഷനൽ ഫിലിം െഡവലപ്മ​െൻറ് കോർപറേഷൻ ഒാഫ് ഇന്ത്യ ആഭിമുഖ്യത്തിലാണ് മോഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.