വേമ്പനാട്ടുകായലിലെ ബോയകൾ തെളിയുന്നില്ല; ദിശയറിയാതെ മത്സ്യത്തൊഴിലാളികളും ബോട്ട് ഡ്രൈവർമാരും

പൂച്ചാക്കൽ: വേമ്പനാട്ടുകായലിൽ പാണാവള്ളി-പെരുമ്പളം, തവണക്കടവ്-വൈക്കം ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന റൂട്ട് വ്യക്തമാക്കുന്ന ബോയകൾ തെളിയുന്നില്ല. രാത്രിയിൽ ദിശ തിരിച്ചറിയാനാകാതെ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഡ്രൈവർമാരും. രാത്രിയിലും ശക്തമായ മഴയുള്ളപ്പോഴും മത്സ്യത്തൊഴിലാളികളും യാത്രാബോട്ടുകളും സഞ്ചരിക്കുമ്പോൾ അവ കടന്നുപോകേണ്ട സുരക്ഷിത സ്ഥലങ്ങളെ തിരിച്ചറിയുന്നതിനാണ് ഇറിഗേഷൻ-തുറമുഖ വകുപ്പുകളുടെ നേതൃത്വത്തിൽ കായലിൽ നിശ്ചിത സ്ഥലങ്ങളിൽ നിശ്ചിത അകലങ്ങളിൽ റൂട്ട് നിശ്ചയിക്കുന്ന ബോയകൾ സ്ഥാപിച്ചിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ബോയകൾ രാത്രി തെളിയും. ഇത് മനസ്സിലാക്കിയാണ് ബോട്ടുകളും വള്ളങ്ങളും ദിശയറിഞ്ഞ് കടന്നുപോകുന്നത്. പകൽ സംഭരിക്കുന്ന സൗരോർജത്തിലാണ് ബോയകൾ പ്രവർത്തിക്കുന്നത്. പാണാവള്ളി, പെരുമ്പളം, പൂത്തോട്ട ഭാഗങ്ങളിൽ പലയിടത്തും ബോയകൾ തകർന്ന് ഇല്ലാതായിട്ടുണ്ട്. ശേഷിക്കുന്നവ പ്രവർത്തിക്കുന്നുമില്ല. തവണക്കടവ്-വൈക്കം ഫെറിയിലെ ബോയകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബോയകൾ പ്രവർത്തിക്കാത്തപക്ഷം ബോട്ടുകളും വള്ളങ്ങളും ദിശമാറി അപകടം പിണയാനുള്ള സാധ്യതയേറെയാണ്. പലപ്പോഴും മത്സ്യത്തൊഴിലാളികളാണ് ഇത്തരം അപകടങ്ങളിൽപ്പെടുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ബോയകൾ പരിശോധിച്ച് തകരാർ പരിഹരിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് യാത്രക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം. പി.ഡി. രമേശൻ സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അരൂർ: സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. രമേശനായിരിക്കുമെന്ന് ജില്ല സെക്രട്ടറി സജി ചെറിയാൻ റിപ്പോർട്ട് ചെയ്തു. അരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.കെ. ഉദയകുമാർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ എടുത്ത പാർട്ടി നടപടി കഴിഞ്ഞദിവസം അരൂർ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന ജനറൽ ബോഡിയിൽ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം ടി.ബി. ഉണ്ണികൃഷ്ണൻ, ഷൈൻ, ചിന്നപ്പൻ, ഗോപാലകൃഷ്ണൻ, എന്നിവരെ ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയപ്പോൾ ഉദയകുമാറിനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു. ഏരിയ കമ്മിറ്റി അംഗമാണ് പി.ഡി. രമേശൻ. വോട്ടുയന്ത്രങ്ങളുടെ പരിശോധന ഇന്ന് ആലപ്പുഴ: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ​െൻറ ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങളുടെ പരിശോധന തിങ്കളാഴ്ച രാവിലെ 11ന് സിവിൽ സ്‌റ്റേഷനിലെ കമീഷൻ വെയർഹൗസിൽ നടക്കും. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ജില്ലയിലുള്ള വോട്ടുയന്ത്രങ്ങളുടെ പരിശോധന. വോട്ടു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയാൽ സ്ഥാനാർഥിക്ക് ലഭിക്കുന്നുണ്ടോയെന്നും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കും. ഇതിനായി മോക് പോളിങ് നടത്തും. ജില്ലയിലുള്ള യന്ത്രങ്ങളിൽ പകുതിയെണ്ണം, 170 ഒാളമാണ് പരിശോധിക്കുന്നത്. പരിശോധന പൂർത്തീകരിക്കുന്ന വോട്ടു യന്ത്രങ്ങളാകും വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുക. രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ പരിശോധനക്ക് പങ്കെടുക്കണമെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.