കലക്ടറേറ്റ് ജീവനക്കാര്‍ക്ക് പരിശീലനം

കൊച്ചി: എറണാകുളത്തെ സമ്പൂർണ ഇ-ജില്ല പദവിയിലേക്ക് എത്തിക്കുന്നതി​െൻറ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ വിദഗ്ധ പരിശീലനം. ഇന്‍ഫോപാര്‍ക്കിലെ ടാറ്റ കണ്‍സൽട്ടന്‍സി സര്‍വിസസിലാണ് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല മുന്‍കൈയെടുത്ത് പരിശീലനം സംഘടിപ്പിച്ചത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് എം.പി. ജോസ്, ടി.സി.എസ് വൈസ് പ്രസിഡൻറ് ദിനേശ് പി. തമ്പി, ടാലൻറ് െഡവലപ്‌മ​െൻറ് വിഭാഗം മേധാവി റീജ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.