പ്രധാനമന്ത്രി എത്തുംമുമ്പ്​ നടുറോഡിൽ ബീഫ് ഫെസ്​റ്റ്​ നടത്തി യൂത്ത്​ കോൺ​ഗ്രസ്​

മട്ടാഞ്ചേരി: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് മുക്കാൽ മണിക്കൂർ മുമ്പ് പൊലീസ് വലയം ഭേദിച്ച് കൊച്ചി നാവികസേന എയർപോർട്ടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ ബീഫ് ഫെസ്റ്റ് നടത്തി. പ്രധാനമന്ത്രി നാവികസേന എയർപോർട്ടിൽനിന്ന് മെട്രോ ഉദ്ഘാടനത്തിന് പോകുന്ന പാതയിലാണ് വലിയ പാത്രത്തിൽ ബീഫ് കറിയും വിളമ്പാൻ കറികോരിയും ബ്രഡും ഡിസ്പോസബിൾ േപ്ലറ്റുകളുമായി പതിനഞ്ചോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ബീഫ് വിളമ്പിയത്. മിന്നൽ വേഗത്തിലുള്ള പ്രവർത്തകരുടെ കടന്നുവരവും ഇറച്ചിക്കറി വിളമ്പും തീറ്റയും കണ്ട് പൊലീസും അന്ധാളിച്ചു. ഇതിനിടെ, ചെറിയ തോതിൽ പ്രതിഷേധ ബീഫ് ഫെസ്റ്റ് ഉദ്ഘാടനച്ചടങ്ങും നടത്തി. ഡി.സി.സി സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ തമ്പി സുബ്രഹ്മണ്യം ബീഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞതോടെയാണ് പൊലീസിന് സംഗതി പിടികിട്ടിയത്. ഉടൻ തിഷേധക്കാരെ പിടികൂടി ഹാർബർ പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി. കൊച്ചി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് കെ.ആർ. രജീഷ് അധ്യക്ഷത വഹിച്ചു. എറണാകുളം പാർലമ​െൻറ് കമ്മിറ്റി വൈസ് പ്രസിഡൻറ് ദിലീപ് കുഞ്ഞുകുട്ടി, സെക്രട്ടറി ജോസഫ് മാർട്ടിൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.എ. സഗീർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.എസ്. പ്രമോദ്, ബോണി റാഫേൽ, സി.ജെ. കുഞ്ഞുകുഞ്ഞ്, ജോണി ഉരുളോത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ജോസഫ് സുമിത്ത്, എം.എച്ച്. ഹരേഷ്, സജി തേങ്ങാപ്പുരക്കൽ, ജോവിൻ ജോസ്, പ്രിയേഷ്.എം.പി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.