ഹൈമാസ്​റ്റ്​​ ലൈറ്റ് ഉദ്ഘാടനം

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിലെ മടക്കത്താനത്ത് വാഴക്കുളം സർവിസ് സഹകരണ ബാങ്കി​െൻറ സഹകരണത്തോടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളികുന്നേൽ നിർവഹിച്ചു. ബാങ്കി​െൻറ പൊതു നന്മഫണ്ടിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് സ്ഥാപിച്ചത്. യോഗ പരിശീലനം മൂവാറ്റുപുഴ: അന്താരാഷ്്ട്രയോഗ ദിനത്തോടനുബന്ധിച്ച് പ്രമേഹനിയന്ത്രണ, യോഗാസന പരിശീലനം 16 മുതല്‍ 26 വരെ നടക്കും. വെള്ളൂര്‍ക്കുന്നം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ യോഗാസനം, പ്രാണായാമം, ആഹാരക്രമം എന്നിവയിലൂടെ രോ ഗികളെ പ്രമേഹത്തില്‍ നിന്ന് മുക്തരാക്കുകയെന്നതാണ് ലക്ഷ്യം. യോഗാചാര്യന്‍ എം.പി. അപ്പു നയിക്കുന്ന പരിശീലന ക്ലാസ് രാവിലെ 6.30 മുതല്‍ 8 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9744444326.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.