കഞ്ഞിക്കുഴിക്ക്​ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിപണി

മാരാരിക്കുളം: ജനകീയ പച്ചക്കറി കൃഷിയിലൂടെ പേരും പെരുമയും നേടിയ കഞ്ഞിക്കുഴിയില്‍നിന്നും ഇനി സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിപണി. കൃഷി, മൃഗസംരക്ഷണം, മത്സ്യമേഖല തുടങ്ങിയ മേഖലയിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാണ് ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തില്‍ കഞ്ഞിക്കുഴി ബ്ലോഗ് തുടങ്ങുന്നത്. ഇത്തരമൊരു സംരംഭം സംസ്ഥാനത്ത് ആദ്യമാണെന്നും 17ന് നിലവില്‍ വരുമെന്നും പഞ്ചായത്ത് അധികൃതര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാര്‍ഷിക മേഖലയിലെ 'ആത്മ'യുടെ ഫണ്ട് വിനിയോഗിച്ച് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് കഞ്ഞിക്കുഴി ബ്ലോഗ് തുടങ്ങുന്നത്. പദ്ധതി നടത്തിപ്പിനായി ദേശീയപാതക്ക് സമീപം ചേര്‍ത്തല എസ്.എന്‍ കോളജിന് എതിര്‍വശമാണ് വിപണന കേന്ദ്രം തുറന്നത്. 17ന് രാവിലെ ഒമ്പതിന് എസ്.എന്‍ കോളജിന് സമീപമാണ് ഉദ്ഘാടന ചടങ്ങ്. കര്‍ഷകരും ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖത്തിന് ശേഷം 11ന് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ പാസ്ബുക്ക് വിതരണം ചെയ്യും. വെറ്ററിനറി സര്‍ജന്‍ ഡോ.എസ്. ജയശ്രീ പദ്ധതി വിശദീകരിക്കും. കയർ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആർ. നാസര്‍, ലാൻഡ് ഡെവലപ്മ​െൻറ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി. പുരുഷോത്തമൻ, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. എ ന്‍.എന്‍. ശശി, ബ്ലോക്ക് പ്രസിഡൻറ് സിനിമോള്‍ സോമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു, വൈസ് പ്രസിഡൻറ് റോഷ്‌നി സുനില്‍, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. അക്ബർ, ലജിത തിലകന്‍, വി. പ്രസന്നൻ, ഡോ. എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു. കുത്തേറ്റ് മരിച്ചയാളുടെ പെൺസുഹൃത്തി​െൻറ വീടിനുനേരെ ആക്രമണം; യുവാവ് പിടിയിൽ കറ്റാനം: പുള്ളികണക്കിൽ കുത്തേറ്റ് മരിച്ച തെക്കേമങ്കുഴി സ്വദേശി അജീഷി​െൻറ പെൺസുഹൃത്തി​െൻറ വീടിനുനേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. തെക്കേമങ്കുഴി അമ്മുനിവാസിൽ രമ്യയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് തെക്കേമങ്കുഴി പനമുറ്റത്ത് തെക്കതിൽ സുജിത്താണ് (32) പിടിയിലായത്. സഹോദരി ഭർത്താവിനെ വടിവാളിന് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിയുടെ കുത്തേറ്റാണ് അജീഷ് മരിച്ചത്. സഹോദരിയിൽനിന്നും രമ്യ വാങ്ങിയ തുക തിരികെ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിന് കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.