'ജി.എസ്​.ടി വസ്​ത്ര നിർമാണ മേഖലയെ പ്രതികൂലമായി ബാധിക്കും'

കൊച്ചി: ചരക്ക് സേവന നികുതി സമ്പ്രദായം കേരളത്തിലെ വസ്ത്ര നിർമാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗാർമ​െൻറ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. അഞ്ചു ശതമാനമായിരുന്ന നികുതി 12 ശതമാനമാക്കി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രധാന അസംസ്കൃത വസ്തുവായ തുണിത്തരങ്ങൾക്ക് നിലവിൽ നികുതി ഇൗടാക്കിയിരുന്നില്ല. കോട്ടൺ തുണികൾക്ക് അഞ്ചു ശതമാനവും സിന്തറ്റിക് തുണിത്തരങ്ങൾക്ക് 15 ശതമാനവും നികുതി ചുമത്താനുള്ള തീരുമാനം ചെറുകിട- ഇടത്തരം വസ്ത്ര നിർമാതാക്കളെ പ്രതികൂലമായി ബാധിക്കും. വസ്ത്രങ്ങളുടെ വില വർധനക്ക് കാരണമാകും. സംസ്ഥാനത്തെ വസ്ത്ര നിർമാണ മേഖലയെ രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. മേഖലക്കുണ്ടാകുന്ന നഷ്ടം നികത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും പ്രസിഡൻറ് പി.കെ. രാജീവ്, സെക്രട്ടറി എൻ. ബാജി, വൈസ് പ്രസിഡൻറ് എ.കെ. ജയരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.