തിരുമാറാടി പഞ്ചായത്ത് ഓഫിസ് പുതിയ മന്ദിരം ഉദ്ഘാടനം നാളെ

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് പുതിയ ഓഫിസ് മന്ദിരത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. 80 ലക്ഷം രൂപ മുടക്കിൽ ആധുനിക സൗകര്യങ്ങളോടെയാണ് മന്ദിരം പൂർത്തീകരിച്ചിരിക്കുന്നത്. ഫ്രണ്ട് ഓഫിസ്, വിപുലമായ ഇരിപ്പിട സൗകര്യങ്ങൾ, ജീവനക്കരുടെ കാബിൻ, ഫയൽ വെക്കാൻ പ്രത്യേക സംവിധാനങ്ങൾ, പ്രസിഡൻറ്, സെക്രട്ടറി എന്നിവർക്ക് ഓഫിസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതുസമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ഫ്രണ്ട് ഓഫിസ് അനൂപ് ജേക്കബ് എം.എൽ.എയും ഫോട്ടോ അനാച്ഛാദനം എം.ജെ. ജേക്കബും അവാർഡ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനലും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.