സെൻസർ ബോർഡ്​ പുനഃസംഘടിപ്പിക്കണം ^മാക്​ട ഫെഡറേഷൻ

സെൻസർ ബോർഡ് പുനഃസംഘടിപ്പിക്കണം -മാക്ട ഫെഡറേഷൻ സെൻസർ ബോർഡ് പുനഃസംഘടിപ്പിക്കണം -മാക്ട ഫെഡറേഷൻ കൊച്ചി: പിരിച്ചുവിട്ട അംഗങ്ങൾക്കുപകരം ആളുകളെ നിയമിച്ച് ഫിലിം സെൻസർ ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് മാക്ട ഫെഡറേഷൻ. അംഗങ്ങളില്ലാത്തതിനാൽ ഒന്നര മാസമായി മുപ്പതിലധികം മലയാള ചിത്രങ്ങൾ സെൻസർ ചെയ്യാതെ പെട്ടിയിലിരിക്കുകയാണ്. ഇത് പെരുന്നാളിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങേളാടൊപ്പം സിനിമ വ്യവസായത്തെതന്നെ പ്രതികൂലമായി ബാധിക്കുന്നതിനാൽ നിർമാതാക്കളും ടെക്നീഷ്യൻമാരും ആശങ്കയിലാണ്. ശനിയാഴ്ച കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മലയാളസിനിമ പ്രവർത്തകരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകാനും തീരുമാനിച്ചു. പ്രസിഡൻറ് കെ.പി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, വൈസ് പ്രസിഡൻറ് അജ്മൽ ശ്രീകണ്ഠാപുരം, ട്രഷറർ കെ.ജി. വിജയകുമാർ, ജോൺ ലൂക്കോസ്, ശിവപ്രസാദ് ഇരവിപുരം, റോയി എടവനക്കാട്, അനിൽ കുമ്പഴ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.