കോതമംഗലത്ത്​ മാലിന്യനീക്കം സ്തംഭിച്ചു​; നഗരംചീഞ്ഞ് നാറുന്നു

കോതമംഗലം: നഗരത്തിൽ മാലിന്യനീക്കം സ്തംഭിച്ചു. കുന്നുകൂടിയ മാലിന്യം റോഡ് വശങ്ങളിൽ ചീഞ്ഞുനാറുന്നു. നഗരസഭാ പരിധിയിൽ തങ്കളം ബൈപാസ് ജങ്ഷനിൽ ലോറി സ്റ്റാൻഡിൽ ആഴ്ചകളായി കൂടിക്കിടക്കുന്ന മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം മൂലം മൂക്കുപൊത്താതെ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. പകർച്ചപ്പനിയും ഡെങ്കിപ്പനിയും നാടാകെ പിടിമുറുക്കുമ്പോൾ അധികാരികൾ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. ഹോട്ടൽ, ബാർബർഷോപ്, റെക്സിൻ, കാറ്ററിങ്, പച്ചക്കറി പഴവർഗ കടകളിലെവരെ മാലിന്യം ഇവിടെയാണ് നിക്ഷേപിക്കുന്നത്. നായ്ക്കളും പക്ഷികളും മാലിന്യം അടുത്ത പറമ്പുകളിലും കിണറിലും ഇടുന്നതുമൂലം ജനങ്ങൾ ഏറെ ദുരിതത്തിലാണ്. മഴക്കാല ശുചീകരണ ഭാഗമായി ഓടകൾ ഒന്നുംതന്നെ നന്നാക്കിയിട്ടില്ല. അടിയന്തരമായി ടൗണിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് ബി.ഡി.ജെ.എസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.എ. സോമൻ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അജി നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. സുഭാഷ്, അശോകൻ പിണ്ടിമന, എം.കെ. മണി, രാഹുൽ ഇടപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. കഞ്ചാവുമായി യുവാവ് അറസ്റ്റിൽ കോതമംഗലം: സബ് സ്റ്റേഷൻ ഭാഗത്ത് കഞ്ചാവ് വിൽക്കുകയായിരുന്ന യുവാവിനെ കോതമംഗലം െപാലീസ് അറസ്റ്റ് ചെയ്തു. മാരമംഗലം ഓലിക്ക മാലിൽ അപ്പുവിനെ (19)ആണ് ബുധനാഴ്ച പിടികൂടിയത്. ചൊവ്വാഴ്ച മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു. താലൂക്ക് ഓഫിസ് മാർച്ചും ധർണയും കോതമംഗലം: കേരള കർഷകസംഘത്തി​െൻറ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കുട്ടമ്പുഴ, പൈങ്ങോട്ടൂർ, കവളങ്ങാട് പഞ്ചായത്തുകളിലെ വിവിധ കുടിയേറ്റ മേഖലയിലും തോട്, പുഴ, തരിശ് പുറമ്പോക്കുകളിലും താമസിച്ചുവരുന്നവർക്ക് അടിയന്തരമായി പട്ടയം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ചും ധർണയും. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എം.ജി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവൻ, മിനി ഗോപി, സാബു മാത്യു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.