റേഷന്‍ കടകള്‍ തുറക്കും

ആലുവ: താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കേരള സ്‌റ്റേറ്റ് റീട്ടെയില്‍സ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി അറിയിച്ചു. ഇതുസംബന്ധമായി ജില്ല സപ്ലൈ ഓഫിസറും താലൂക്ക് സപ്ലൈ ഓഫിസറും സപ്ലൈകോ ഉദ്യോഗസ്‌ഥരും റേഷന്‍ സംഘടന നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഇലക്ട്രോണിക്‌സ് ത്രാസില്‍ അരി തൂക്കി തൂക്കുശീട്ട് സഹിതം വാതില്‍പടി വിതരണം നടത്തും. ഇതിന് മൂന്ന് ത്രാസ് ഗോഡൗണില്‍ എത്തിച്ചിട്ടുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ വ്യാപാരികള്‍ക്കും പൂര്‍ണസംരക്ഷണം നല്‍കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ഉറപ്പ് നല്‍കി. സംഘടനക്കുവേണ്ടി ജില്ല വര്‍ക്കിങ് പ്രസിഡൻറ് എം.ഇ. പരീതും എം.കെ. ഉമ്മറും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിഷേധിച്ചു ആലുവ: വ്യാപാരി റോയിയെ മർദിച്ചതില്‍ കേരള സ്‌റ്റേറ്റ് റീട്ടെയില്‍സ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആലുവ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. അരി വിതരണം ചെയ്യുന്ന എടത്തല റേഷന്‍ ഗോഡൗണില്‍ കയറ്റിറക്ക് തൊഴിലാളികളും റേഷന്‍ വ്യാപാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മർദനമേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.