ഫ്ലാറ്റ്​ കേന്ദ്രീകരിച്ച് ചൂതാട്ടം;10 അംഗ സംഘം പിടിയിൽ

ചെങ്ങമനാട്: എറണാകുളം, തൃശൂര്‍ ജില്ലകളുടെ വിവിധഭാഗങ്ങളില്‍നിന്ന് എത്തി ദേശം കുന്നുംപുറെത്ത പി.വി.എസ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിവന്ന 10 അംഗ സംഘത്തെ ചെങ്ങമനാട് എസ്.ഐ കെ.ജി. ഗോപകുമാറി​െൻറ നേതൃത്വത്തില്‍ പൊലീസ് പിടികൂടി. 1,67,540 രൂപയും പൊലീസ് കണ്ടെടുത്തു. ഫ്ലാറ്റ് ഉടമയുടെയും സഹായിയുടെയും പേരിലും പൊലീസ് കേസെടുത്തു. മാമ്പ്ര എരയാംകുടി പാണ്ടപാടത്ത് വീട്ടില്‍ ബാലന്‍ (59), അന്നമനട, മേലഡൂര്‍ വടക്കേടത്ത് വീട്ടില്‍ വി.പി. സുകു (54) മാള മടത്തുംപടി ചാത്തന്‍തറ വീട്ടില്‍ സനില്‍കുമാര്‍ (40), കുറുമശ്ശേരി ചീരകത്തില്‍ വീട്ടില്‍ അഗസ്റ്റിന്‍ (51), പാറക്കടവ് പുളിയനം പരിയാടന്‍ വീട്ടില്‍ ജോജോ (41), നെടുമ്പാശ്ശേരി പയ്യപ്പിള്ളി വീട്ടില്‍ ബേബി (45), മാള മടത്തുംപടി ചാത്തന്‍തറ വീട്ടില്‍ രവി (58), നെടുമ്പാശ്ശേരി കരിയാട് പാറക്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യു (30), പാറക്കടവ് പുളിയനം പനിയാടന്‍ വീട്ടില്‍ ജസ്റ്റിൻ ജോസ് (34), ചെങ്ങമനാട് മായാട്ട്പുത്തന്‍വീട്ടില്‍ സുരേഷ്കുമാര്‍ (46)എന്നിവരാണ് പിടിയിലായത്. രാവും പകലും ഫ്ലാറ്റിൽ ഒത്തുകൂടി ചുതാട്ടവും ബഹളവും പതിവായതോടെ സമീപവാസികള്‍ക്ക് ശല്യമായിരുന്നു. അതിനിടെ, ജില്ല റൂറല്‍ എസ്.പി എ.വി. ജോര്‍ജിന് രഹസ്യസന്ദേശം ലഭിക്കുകയും സംഘത്തെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സംഘം ഒത്തുചേര്‍ന്നതായി സൂചന ലഭിച്ചതോടെ എസ്.പിയുടെ സ്ക്വാഡും ചെങ്ങമനാട് പൊലീസും സംയുക്തമായി ഫ്ലാറ്റ് വളഞ്ഞാണ് സംഘത്തെ പിടികൂടിയത്. ഏതാനും പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടി. എന്‍.സി. ബാബുവി​െൻറ ഉടമസ്ഥതയിലുള്ളതാണ് തിരുവനന്തപുരം സ്വദേശി രവികുമാറിനായിരുന്നു ഫ്ലാറ്റ് സംരക്ഷണ ചുമതല. ബാബു അറിയാതെയാണ് രവികുമാര്‍ സംഘത്തിന് ഒത്താശ ചെയ്തിരുന്നത്. സംഭവശേഷം രവികുമാര്‍ ഒളിവിലാണ്. ചെങ്ങമനാട് സ്റ്റേഷനില്‍ എത്തിച്ച സംഘത്തിന് രാത്രിയോടെ ജാമ്യം നല്‍കി. കണ്ടെടുത്ത പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.