കീഴ്മാട്ട്​​​ പകർച്ചപ്പനി; ഭരണപക്ഷ അനാസ്​ഥയെന്ന്​ പ്രതിപക്ഷം

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമായെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ അനാസ്ഥമൂലം പി.എച്ച്.സിയിലെ ലാബി​െൻറ പ്രവർത്തനംപോലും തുടങ്ങാനായില്ല. വാഴക്കുളം ബ്ലോക്കിന് കീഴിൽ മൂന്ന് ഡോക്ടർമാരും ലാബും അനുവദിച്ച ഏക പി.എച്ച്.സിയാണിത്. ഡോക്ടർമാരിൽ ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. ലാബ് ഉപകരണങ്ങൾ മൂന്നുമാസം മുമ്പ് എത്തിയിരുന്നു. രണ്ടുമാസം മുമ്പ് ലാബ് ടെക്നീഷ്യെനയും നിയമിച്ചു. എന്നിട്ടും ചികിത്സക്കെത്തുന്നവർ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ലാബ് ഉടൻ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സമരപരിപാടി ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് എം.ഐ. ഇസ്മായിൽ പറഞ്ഞു. അതേസമയം, മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് കീഴ്മാെട്ട ആരോഗ്യമേഖല ഉന്നത നിലവാരത്തിലാണെന്ന് ആരോഗ്യസ്‌ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകൻ പറഞ്ഞു. എല്ലാ വാർഡിലും മഴക്കാലപൂർവ ശുചീകരണത്തിന് നേരത്തേ ഫണ്ട് അനുവദിച്ചിരുന്നു. ലാബിലേക്ക് റഫ്രിജറേറ്റർ കഴിഞ്ഞദിവസം എത്തി. ലാബി​െൻറ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.