സെപ്റ്റിക് ടാങ്കില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

മാന്നാര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ഗര്‍ഭിണിയായ പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം ഏറെനേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. മാന്നാർ കുട്ടമ്പേരൂർ മുട്ടേല്‍ കരിയില്‍കളത്തില്‍ വീട്ടിൽ കാര്‍ത്തികേയ​െൻറ പശുവാണ് മാന്നാര്‍ മുട്ടേല്‍ സ്വിച്ച് ഗിയര്‍ ഡിവിഷൻ ഫാക്ടറി കാൻറീനി​െൻറ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കി​െൻറ മേല്‍മൂടി തകര്‍ന്ന് വീണത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടാണ് സംഭവം. ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എ.എസ്.ടി.ഒ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പശുവിനെ ടാങ്കില്‍നിന്ന് രക്ഷപ്പെടുത്തി. കീമോതെറപ്പി യൂനിറ്റും നവീകരിച്ച കാഷ്വൽറ്റിയും ഇന്ന് നാടിന് സമര്‍പ്പിക്കും മാവേലിക്കര: ജില്ല പഞ്ചായത്ത് ഫണ്ടില്‍നിന്ന് 28 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം പൂര്‍ത്തീകരിച്ച മാവേലിക്കര ജില്ല ആശുപത്രിയിലെ കാഷ്വൽറ്റി, സംസ്ഥാന ആരോഗ്യവകുപ്പി​െൻറ ഫണ്ടില്‍നിന്ന് 10 ലക്ഷം വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കീമോതെറപ്പി യൂനിറ്റ് എന്നിവ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ആർ. രാജേഷ് എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയില്‍ 70 ലക്ഷം വിനിയോഗിച്ചുള്ള ഡോർമിറ്ററി, കാൻറീന്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറി എന്നിവയടങ്ങുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനവും നിർവഹിക്കും. വൈകീട്ട് ആറിന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആര്‍. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.