ശ്രീവത്സം ഗ്രൂപ്​; പ്രധാന ഇടപാടുകൾ നടത്തിയത്​ രാധാമണി

പ്രധാന ഇടപാടുകൾ നടത്തിയത് രാധാമണി ഹരിപ്പാട്: ശ്രീവത്സം ഗ്രൂപ്പി​െൻറ കണ്ണടച്ചുതുറക്കും മുേമ്പയുള്ള വളർച്ച കണ്ട് അദ്ഭുതപ്പെട്ടിരുന്ന നാട്ടുകാർക്ക് ദിവസവും പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഹരിപ്പാട് പോലൊരു നഗരത്തിൽ വിപുല സംവിധാനത്തോടെ സ്വർണാഭരണ-വസ്ത്ര ശാലകൾ ഉദ്ഘാടനം ചെയ്തപ്പോഴൊന്നും ആരും ഇത്ര സംശയിച്ചിരുന്നില്ല. കച്ചേരി ജങ്ഷനിൽ വസ്ത്രശാലയും സ്വർണക്കടയുമായി തുടങ്ങിയ ബിസിനസ് തൊട്ടടുത്ത് തന്നെയുള്ള വേലിക്കകത്ത് ജങ്ഷനിലെ 80 സ​െൻറിൽ കൂറ്റൻ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ ചിലർക്കെങ്കിലും സംശയം മണത്താണ്. പക്ഷേ, തെളിെവാന്നും ഇല്ലാത്തതിനാൽ ആരും പിന്നാലെ പോയില്ല. ശ്രീവത്സം ഗ്രൂപ് ചെയര്‍മാന്‍ എം.കെ. രാജേന്ദ്രന്‍ പിള്ളക്കുവേണ്ടി ഹരിപ്പാട്ട് ഇടപാടുകളെല്ലാം നടത്തിയിരുന്നത് വള്ളികുന്നം സ്വദേശി രാധാമണിയാണ്. നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥനായ പിള്ളയുടെ സ്ഥാപനത്തിലാണ് ഇവർക്ക് ജോലി എന്ന് നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അവിടത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ കാൻറീൻ ജോലിക്കാരിയായി പോയ രാധാമണി വളരെ പെെട്ടന്നാണ് ഗ്രൂപ്പി​െൻറ ഉയർന്ന പദവിയിൽ എത്തുന്നത്. ഹരിപ്പാെട്ട പഴയ സുരേഷ് തിയറ്ററിന് സമീപം നിർമിച്ച രമ്യഹർമ്യത്തിലാണ് താമസം. കഴിഞ്ഞദിവസം രാധാമണിയെ ആദായനികുതി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിനായി ഹരിപ്പാട്ട് എത്തിച്ചിരുന്നു. ഇവരുടെ വീട്ടിൽനിന്ന് 2015 മുതൽ നടന്ന 10 കോടിയോളം രൂപയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ 11 ലക്ഷം രൂപയുടെ പണവും കണ്ടെടുത്തിട്ടുണ്ട്. ശ്രീവത്സം ഗ്രൂപ്പിലെ നൂറോളം ജീവനക്കാർ രാധാമണി മാഡം എന്നല്ലാതെ ഇവരെ വിളിച്ചിരുന്നില്ല. എം.കെ.ആർ. പിള്ളയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഇവരെ ഭയന്നാണ് എല്ലാവരും കഴിഞ്ഞിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.