ഫലവൃക്ഷത്തൈകളുടെ വിതരണം

ആലങ്ങാട്: സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി നീറിക്കോട് സഹകരണ ബാങ്കിൽ നടന്നു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് പറവൂർ അസിസ്റ്റൻറ് രജിസ്ട്രാർ പി.ജി. നാരായണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി.എം. മനാഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ അജ സാബു, കാഞ്ചന സോമൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോയ്, ബാങ്ക് സെക്രട്ടറി എ.എസ്. അനിൽകുമാർ, ബോർഡ് അംഗം അഡ്വ. റമ്മി ഉദയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.