തെരുവുനായ: സുപ്രീംകോടതി നടപടി നിരാശജനകം ^ചിറ്റിലപ്പിള്ളി

തെരുവുനായ: സുപ്രീംകോടതി നടപടി നിരാശജനകം -ചിറ്റിലപ്പിള്ളി കൊച്ചി: മനുഷ്യജീവനാണ് നായ്ക്കളേക്കാള്‍ പ്രാധാന്യമെന്ന് പറഞ്ഞ സുപ്രീം കോടതി തെന്ന തെരുവുനായ്ക്കളെ പിടികൂടി വധിച്ച സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവർക്ക് നോട്ടീസയച്ചത് നിരാശ ജനകമാണെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് ഏറ്റെടുത്ത് സുപ്രീം കോടതിയില്‍നിന്ന് മാനുഷിക പരിഗണനയോടെയുള്ള ഒരു ഉത്തരവ് ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീഫ് നിരോധനത്തിനെതിരെ ഒറ്റക്കെട്ടായി തീരുമാനമെടുത്തതുപോലെ, തെരുവുനായ വിഷയത്തിലും ഒരു സർവകക്ഷി സമ്മേളനം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. എച്ച്.എം.ടി ജങ്ഷനിൽ ശുചി മുറിക്ക് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കളമശ്ശേരി: വിദ്യാർഥികളും, യാത്രക്കാരുമായി നിരവധി പേർ ദിനേന വന്നു പോകുന്ന എച്ച്.എം.ടി ജങ്ഷനിൽ ശുചി മുറി നിർമിക്കാൻ അഞ്ച് സ​െൻറ് ഭൂമി നൽകാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഏലൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടന വേദിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞി​െൻറ അഭ്യർഥന മാനിച്ചാണ് മന്ത്രി പ്രഖ്യാപിച്ചത്. വിദ്യാഭ്യസ വകുപ്പി​െൻറ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​െൻറ സ്ഥലമാണ് എം.എൽ.എ ചൂണ്ടിക്കാട്ടിയത്. അത് ലഭിച്ചാൽ ആധുനിക രീതിയിലുള്ള ശുചി മുറി എം.എൽ.എ ഫണ്ടോ, ആസ്തി വികസന ഫണ്ടോ, അതല്ലെങ്കിൽ നഗരസഭയ്ക്കോ മുൻകൈ എടുത്ത് നിർമിക്കാമെന്നാണ് എം.എൽ.എ മന്ത്രിയോട് പറഞ്ഞത്. എച്ച്.എം.ടി ജങ്ഷനിൽ ദിവസവും മെഡിക്കൽ കോളജിലും, മറ്റുമായി ആയിരക്കണക്കിന് ആളുകളാണ് വന്നു പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.