നിയമസഭ സമിതിക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ച് ദ്വീപുവാസികള്‍

കൊച്ചി: ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനത്തെിയ നിയമസഭ ഉപസമിതിക്ക് മുന്നില്‍ മത്സ്യ, കൃഷി മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ കെട്ടഴിച്ച് ദ്വീപുവാസികള്‍. പൊക്കാളി, ചെമ്മീന്‍ കൃഷികളും ഉള്‍നാടന്‍ മത്സ്യബന്ധനവും നേരിടുന്ന പ്രതിസന്ധികള്‍, കായല്‍ കൈയേറ്റം, വ്യവസായ മലിനീകരണം തുടങ്ങി നിരവധി പരാതികളാണ് സമിതിക്ക് മുന്നിലത്തെിയത്. കായല്‍മേഖലയുടെ സംരക്ഷണത്തിന് വേമ്പനാട് അതോറിറ്റി രൂപവത്കരണം, കൈയേറ്റക്കേസുകളില്‍ ഹൈകോടതിയിലും സുപ്രീംകോടതിയിലും സര്‍ക്കാറിന്‍െറ ഫലപ്രദ ഇടപെടല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമായി മത്സ്യത്തൊഴിലാളി സംഘടനനേതാക്കളും സമിതിക്ക് മുന്നിലത്തെി. 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ്-അക്വകള്‍ചര്‍ ആക്ടിലെയും അതിന്‍െറ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നത് സംബന്ധിച്ച തെളിവെടുപ്പിനാണ് സമിതിയിലെ മുരളി പെരുനെല്ലി, എന്‍. ഷംസുദ്ദീന്‍ എന്നീ എം.എല്‍.എമാര്‍ കടമക്കുടി ഗ്രാമപഞ്ചായത്തിലത്തെിയത്. ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. ആന്‍റണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സമിതിയെ സ്വീകരിച്ചു. ചിറ്റൂര്‍ ഫെറിയില്‍നിന്ന് ബോട്ടിലാണ് സംഘം കടമക്കുടി പഞ്ചായത്ത് ആസ്ഥാനത്തേക്കത്തെിയത്. പ്രസിഡന്‍റ് ശാലിനി ബാബു പെരിയാറും വേമ്പനാട് കായലും സംഗമിക്കുന്ന ദ്വീപ് മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സമിതി മുമ്പാകെ വിവരിച്ചു. ചെലവേറിയതിനാല്‍ പൊക്കാളിയും ചെമ്മീനും ഇടവിട്ട് കൃഷി ചെയ്യുന്നതില്‍നിന്ന് കര്‍ഷകര്‍ പിന്തിരിയുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എക്കലടിയുന്നതുമൂലം പുഴയിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു. വ്യവസായമേഖല, ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്ന് മാലിന്യം തള്ളുന്നതുമൂലവും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. മത്സ്യ വിപണനകേന്ദ്രങ്ങള്‍ ഇല്ലാത്തതുമൂലം വരാപ്പുഴയിലെയും എറണാകുളത്തെയും വിപണികളെ ആശ്രയിക്കേണ്ടിവരുന്നതും ബോട്ട് സൗകര്യമില്ലാത്തതും ശാലിനി ബാബു വിവരിച്ചു. തീരപരിപാലന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍മൂലം ഗ്രാമവാസികള്‍ നേരിടുന്ന പ്രയാസങ്ങളും സമിതി മുമ്പാകെ വന്നു. ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ചര്‍ നിയമം 2010ലും ചട്ടങ്ങള്‍ 2013ലും നിലവില്‍വന്നെങ്കിലും നടപ്പാക്കാനായിട്ടില്ല. സംസ്ഥാന-ജില്ല തലങ്ങളില്‍ ഫിഷറീസ് മാനേജ്മെന്‍റ് ഉപദേശകസമിതികള്‍ രൂപവത്കരിക്കണമെന്ന നിയമത്തിലെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ളെന്ന് സിറ്റിങ്ങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വികസനത്തിന്‍െറ ഭാഗമായി കായല്‍ പ്രദേശങ്ങള്‍ നികത്തുമ്പോള്‍ ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്ന് സംഘടനപ്രതിനിധികളും ആവശ്യപ്പെട്ടു. കടമക്കുടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍ സമിതി ബോട്ടില്‍ സന്ദര്‍ശനം നടത്തി. നിയമസഭ അഡീഷനല്‍ സെക്രട്ടറി പി.കെ. ഗിരിജ, ഫിഷറീസ് വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ സതീഷ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ എന്നിവരും സമിതിക്കൊപ്പമുണ്ടായിരുന്നു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്‍െറ സംരക്ഷണം, മത്സ്യോല്‍പാദനം വര്‍ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനമാണ് സബോഡിനേറ്റ് ലെജിസ്ളേഷന്‍ സമിതിയുടെ ലക്ഷ്യമെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ മുരളി പെരുനെല്ലി പറഞ്ഞു. ഉള്‍നാടന്‍ ഫിഷറീസ്, അക്വകള്‍ചര്‍ നിയമത്തിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നും സമിതി പരിശോധിക്കും. നിയമത്തിലും ചട്ടത്തിലും വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും സമിതി നിയമസഭ മുമ്പാകെ സമര്‍പ്പിക്കും. പരിസ്ഥിതിയും തൊഴിലുമായി ബന്ധപ്പെട്ട് സമിതി മുമ്പാകെ വന്ന ആവശ്യങ്ങളും നിര്‍ദേശങ്ങളും ശിപാര്‍ശയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും വിശദ പഠനത്തിന് മറ്റുനിയമസഭ സമിതികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.