ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവേശമായി മെട്രോ യാത്ര

ആലുവ: . കോതമംഗലം ബി.ആർ.സിക്ക് കീഴിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്കാണ് അടിവാട് ഹീറോ യങ്സ് ക്ലബ് ആഭിമുഖ്യത്തിൽ യാത്ര സംഘടിപ്പിച്ചത്. 'വിസ്മയക്കൂടാരം' പേരിൽ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പി‍​െൻറ ഭാഗമായാണ് യാത്ര. കൊച്ചി നഗരത്തിലേക്കുതന്നെ പലരും ആദ്യമായാണ് എത്തിയത്. നഗരസൗന്ദര്യത്തി‍​െൻറ ആകാശക്കാഴ്ചകൾ ഏവരെയും ആവേശംകൊള്ളിച്ചു. ആലുവ സ്‌റ്റേഷനിൽ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ആലുവ താലൂക്ക് കമ്മിറ്റി സ്വീകരണം നൽകി. കുട്ടികൾക്ക് ലഘുപാനീയവും മധുരപലഹാരങ്ങളും പഠനോപകരണങ്ങളും നൽകി. ജില്ല പ്രസിഡൻറ് എം.എസ്. ഹാരിഷ്, താലൂക്ക് പ്രസിഡൻറ് അബ്‌ദുൽ മാലിക്, സെക്രട്ടറി സമദ്, ട്രഷറർ റഷീദ് എടത്തല, രക്ഷാധികാരി ഷംസു എടത്തല എന്നിവർ നേതൃത്വം നൽകി. ആൻറണി ജോൺ എം.എൽ.എയാണ് കോതമംഗലത്തുനിന്ന് ബസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അംഗം എ.പി. മുഹമ്മദ്, ബി.ആർ.സി ഓഫിസർ എസ്.എം. അലിയാർ, ക്ലബ് പ്രസിഡൻറ് കെ.കെ. അഷറഫ്, സെക്രട്ടറി കെ.എം. ഷാജി, കെ.എസ്.യു.വി.ഡി.ബി.എ കോതമംഗലം താലൂക്ക് സെക്രട്ടറി സുബൈർ, എം.ബി. ഷൗക്കത്ത് എന്നിവരും അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ക്യാപ്‌ഷൻ ea51 metro yathra മെട്രോ യാത്ര കഴിഞ്ഞ് ആലുവ സ്‌റ്റേഷനിൽ തിരിച്ചെത്തിയ കുട്ടികൾക്ക് കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.എസ്. ഹാരിഷ് സമ്മാനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.