പുതുവര്‍ഷാഘോഷം: സുരക്ഷ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം

ആലപ്പുഴ: പുതുവര്‍ഷാഘോഷ സ്ഥലങ്ങളിലെയും കെട്ടിടങ്ങളിലെയും വൈദ്യുതി വയറിങ്ങും ഉപകരണങ്ങളും പരിശോധിച്ച് ഉടമകളും സംഘാടകരും സുരക്ഷ ഉറപ്പാക്കിയിരിക്കണമെന്ന് ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം നിര്‍ദേശിച്ചു. മുംബൈയില്‍ ജന്മദിനാഘോഷ വേളയിലുണ്ടായ അപകടത്തി​െൻറ പശ്ചാത്തലത്തിലാണ് നിര്‍ദേശം. അഗ്നിസുരക്ഷ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കിയിരിക്കണം. കെട്ടിടത്തിന് മുകളിലും മൈതാനങ്ങളിലുമുള്ള വാട്ടര്‍ ടാങ്കുകള്‍ നിറക്കുന്നതിനൊപ്പം അത്യാവശ്യഘട്ടങ്ങളില്‍ പുറത്തുനിന്നും വെള്ളമെടുക്കാന്‍ സൗകര്യം ചെയ്തിരിക്കണം. ഫയര്‍ എസ്‌കേപ്പ് സ്റ്റെയര്‍കേസുകള്‍, അടിയന്തര സ്റ്റെയര്‍കേസുകള്‍, വഴികള്‍ എന്നിവ തടസ്സമില്ലാതെ സൂക്ഷിക്കണം. എല്‍.പി.ജി സീരിയല്‍ കണക്ഷന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കണം. അനുവദിച്ച അളവില്‍ കൂടുതല്‍ പടക്കങ്ങളും ഇന്ധനവും സൂക്ഷിക്കരുത്. ബോട്ടുകളില്‍ ആളുകളുടെ എണ്ണത്തിന് അനുസൃതമായി ലൈഫ് ജാക്കറ്റുകള്‍ കരുതിയിരിക്കേണ്ടതും ബോട്ടില്‍ കയറുന്നവര്‍ അവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.