ശബരിമല സീസൺ: വരുമാനമുയർത്തി കെ.എസ്​.ആർ.ടി.സി

കൊച്ചി: പരിമിതികൾക്കിടെ നേട്ടത്തി​െൻറ കണക്കുമായി കെ.എസ്.ആർ.ടി.സി. ശബരിമല സീസണിൽ എറണാകുളം സോണിെല എറണാകുളം, കുമളി, എരുമേലി ഡിപ്പോകളിെല വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യവർധനയാണുണ്ടായത്. 3,94,07,883 രൂപയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞവർഷം 3,46,72,107 രൂപയായിരുന്നു വരുമാനം. 47,35,776 രൂപയുടെ വർധനയാണ് ഉണ്ടായത്. നവംബർ 16 മുതൽ ഡിസംബർ 26 വരെയുള്ള കണക്കാണിത്. എറണാകുളം ഡിപ്പോയിൽനിന്ന് 21 ബസ്, കുമളി 10, കോട്ടയം 41, എരുമേലി 10 എന്നിങ്ങനെ 82 ബസാണ് സർവിസ് നടത്തിയത്. എറണാകുളത്ത് ഇത്തവണ 1,42,61,713 രൂപയാണ് ലഭിച്ചത്. കഴിഞ്ഞവർഷം 1,17,23,013 രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കുമളി ഡിപ്പോക്ക് ഇത്തവണ 53,62,329 രൂപ ലഭിച്ചു. കഴിഞ്ഞവർഷം 11,42,045 രൂപയായിരുന്നു വരുമാനം. എറണാകുളം സോണിൽ ശബരിമല സർവിസിൽ ഏറ്റവും കൂടുതൽ വരുമാന വർധന നേടിയ ഡിപ്പോയും കുമളിയാണ്. അതേസമയം, സോണിൽ ഉൾപ്പെട്ട കോട്ടയം ഡിപ്പോയുടെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായി. കൂടുതൽ ബസുകൾ സർവിസിനുണ്ടായിട്ടും 1,29,78,329 രൂപയാണ് ലഭിച്ചത്. കഴിഞ്ഞവർഷം ലഭിച്ചത് 1,59,56,273 രൂപയായിരുന്നു. 29,77,944 രൂപ കുറഞ്ഞു. എരുമേലി ഡിപ്പോയിൽ ഇത്തവണ 68,05,512 രൂപ ലഭിച്ചു. കഴിഞ്ഞ സീസണിൽ ലഭിച്ചത് 58,50,776 രൂപ. മുൻ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധനയും കൂടുതൽ പേർ യാത്രക്ക് കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചതുമാണ് വരുമാനവർധനക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വെള്ളപ്പൊക്കം കാരണം കഴിഞ്ഞ സീസണിൽ തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരുടെ എണ്ണം കുറവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.