p13 ബാക്കി...... സു​കൃ​തം നി​ർ​ത്ത​ലാ​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ എം.​എ​ൽ.​എ

സുകൃതം നിർത്തലാക്കരുതെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് തുടങ്ങിയ സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ സുകൃതം നിർത്തലാക്കരുതെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ എം.എൽ.എ സർക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ 35 ലക്ഷത്തോളം ബി.പി.എൽ കുടുംബങ്ങൾക്ക് പരിധിയില്ലാതെ ചികിത്സചെലവ് ലഭ്യമാക്കുന്ന ഈ പദ്ധതി ഇപ്പോൾ നിലച്ചിരിക്കുകയാണ്. തിരുവനന്തപുരം ആർ.സി.സി, മലബാർ കാൻസർ സ​െൻറർ, അഞ്ച് മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയിൽപോലും ആവശ്യമായ തുക അനുവദിക്കുന്നില്ല. ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.