p 13 ബാക്കി

സർേഗാത്സവത്തിൽ സി.പി.െഎ നേതാക്കളെ തഴഞ്ഞതിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പട്ടിക വർഗ വിദ്യാർഥികളുടെ സംസ്ഥാന കലോത്സവത്തി​െൻറ ഉദ്ഘാടനപരിപാടിയിലും സംഘാടനത്തിലും സി.പി.ഐ നേതാക്കളെ തഴഞ്ഞതിനെതിരെ പൊട്ടിത്തെറിച്ച് റവന്യൂമന്ത്രി ഇ‍. ചന്ദ്രശേഖരന്‍. മുന്‍ എം.എല്‍.എമാരായ എം‍. നാരായണനെയും എം‍. കുമാരനെയും തഴഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. പട്ടികവര്‍ഗത്തില്‍പെട്ട ഇരുവരെയും തഴഞ്ഞത് ശരിയായിെല്ലന്ന് സമാപനസമ്മേളനത്തിൽ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ വി.വി. രമേശനെയും പി. കരുണാകരന്‍ എം.പിയെയും വേദിയിലിരുത്തി മന്ത്രി പറഞ്ഞു. ഇൗ സർക്കാർ എല്ലാവരുെടയും സർക്കാറാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്നകാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ എല്ലാവരോടും കൂടിയാലോചിച്ച് ചെയ്യണം. ഇതില്‍ എന്തെങ്കിലും വീഴ്ചകളുണ്ടായാല്‍ അത് സര്‍ക്കാറിനെയാണ് ബാധിക്കുകയെന്നും ഇ. ചന്ദ്രശേഖരന്‍ കൂട്ടിച്ചേർത്തു. ആരെങ്കിലും ഏതെങ്കിലും രീതിയില്‍ മികച്ചവരാണെന്ന് നടിക്കരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച പി. കരുണാകരന്‍ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.