തോമസ് ചാണ്ടിക്കെതിരെ സി.പി.എം സമ്മേളനത്തിൽ വിമർശനം

കുട്ടനാട്: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിമർശനം. സി.പി.എം കുട്ടനാട് ഏരിയ സമ്മേളനത്തിലാണ് സ്ഥലം എം.എല്‍.എ തോമസ് ചാണ്ടിക്കെതിരെ വിമർശനം ഉയർന്നത്. പ്രതിനിധി സമ്മേളനത്തിനെത്തിയ ഭൂരിഭാഗം അംഗങ്ങളും എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു. പാഴ്വസ്തുവിനെയാണ് ഇത്രയുംകാലം സി.പി.എം ചുമന്നതെന്നും ഇനിയിത് സഹിക്കാന്‍ പറ്റില്ലെന്നും അംഗങ്ങള്‍ തുറന്നടിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന് മുഴുവന്‍ പ്രതിനിധികളും ആവശ്യപ്പെട്ടു. കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രിയുടെ രാജി വൈകിപ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും അംഗങ്ങള്‍ ആരോപിച്ചു. ജയിപ്പിച്ചുവിട്ട ജനങ്ങളോട് നന്ദി അറിയിക്കാന്‍പോലും എം.എല്‍.എ കുട്ടനാട്ടിലെത്തിയിട്ടില്ല. ഘടകകക്ഷി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ ഏരിയ-ജില്ല കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നും സി.പി.ഐയുടെ തുടര്‍ച്ചയായുള്ള മുന്നണി മര്യാദ ലംഘനം െവച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.