ജില്ല ഹോമിയോ ആശുപത്രി: ഫിസിയോ തെറപ്പിസ്​റ്റ്​ നിയമനം അട്ടിമറിച്ചതായി ആരോപണം

ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റ് തസ്തികയിലേക്കുള്ള കരാർ നിയമനം അട്ടിമറിച്ചതായി ആരോപണം. ആശുപത്രിയിലെ ജെറിയാട്രിക് കെയർ സ​െൻററിൽ ഒഴിവുള്ള ഒരു ഫിസിയോ തെറപ്പിസ്റ്റിനെ നിയമിക്കാനുള്ള കൂടിക്കാഴ്ച ഒക്ടോബർ 17ന് പൂർത്തീകരിച്ചിരുന്നു. റാങ്ക് ലിസ്റ്റ് പുറത്തുവന്നപ്പോൾ സർക്കാർ സ്ഥാപനത്തിൽ വർഷങ്ങളുടെ പ്രവർത്തനയോഗ്യതകളും വയോജന ക്ഷേമ പരിപാടികളിൽ പ്രവർത്തിച്ച് പരിചയം നേടിയവരെ നോക്കുകുത്തികളാക്കി പിൻവാതിലിലൂടെ പ്രവൃത്തിപരിചയം ഇല്ലാത്ത ഉദ്യോഗാർഥിയെ ഡി.എം.ഒ (ഹോമിയോ) നിയമിക്കുകയായിരുന്നുവെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. കോഴ്സ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടവർ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയത് എങ്ങനെയെന്ന് അധികൃതരോട് ചോദിച്ചെങ്കിലും അവർ അതിൽനിന്നും ഒഴിഞ്ഞുമാറി. ഡി.എം.ഒയുടെ നിർദേശം പാലിക്കുകയാണ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി ഉദ്യോഗാർഥികൾ പറഞ്ഞു. അർഹതപ്പെട്ട ഉദ്യോഗം പിൻവാതിലിലൂടെ തട്ടിയെടുത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ വിജിലൻസിന് പരാതി നൽകി. എന്നാൽ, നിയമനം താൽക്കാലികമാണെന്നും ഡിസംബർ ആറിന് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽനിന്ന് ലഭിക്കുന്ന പട്ടിക പ്രകാരം കൂടിക്കാഴ്ച നടത്തുമെന്നും ഡി.എം.ഒ ഓഫിസിൽനിന്ന് വിജിലൻസിന് അറിയിപ്പ് ലഭിച്ചു. ഇതോടെ വിജിലൻസ് അന്വേഷണവും നേർവഴിക്ക് വന്നില്ല. ഇനി ആരെ സമീപിക്കുമെന്ന് അറിയാതെ വിഷമത്തിലാണ് യഥാർഥ പട്ടികയിലുള്ള എട്ടോളം വരുന്ന ഉദ്യോഗാർഥികൾ. അവധിക്കാല ക്യാമ്പ് ആലപ്പുഴ: ജില്ലയിലെ ബാലസഭ അംഗങ്ങളായ പട്ടികജാതി വിദ്യാർഥികള്‍ക്കുള്ള അവധിക്കാല ക്യാമ്പ് നടത്തി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം.സിമാരായ കെ.ബി. അജയകുമാര്‍, എന്‍. വേണുഗോപാല്‍, സുനിത, ഹരിത എന്നിവര്‍ സംസാരിച്ചു. 'കളിക്കൂട്ടം' ക്യാമ്പില്‍ അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ 40 വിദ്യാർഥികള്‍ പങ്കെടുത്തു. ബാലസഭ ആര്‍.പി എസ്. ജതീന്ദ്ര​െൻറ നേതൃത്വത്തില്‍ ക്ലാസ് നല്‍കി. സമ്മാനദാനം ദലീമ ജോജോ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.