ടീൻ ഇന്ത്യ നേതൃപരിശീലന ക്യാമ്പ്

വൈപ്പിൻ: 'നന്മയുടെ ലോകം ഞങ്ങളുടേത്' ശീർഷകത്തിൽ ടീൻ ഇന്ത്യ ഏകദിന നേതൃപരിശീലന ക്യാമ്പ് നടത്തി. കാൽപന്തുകളിയും കടലോര സഹവാസവും അടക്കം ആവേശം പകർന്ന ക്യാമ്പിൽ വൈപ്പിൻ ഏരിയ യൂനിറ്റ് ഭാരവാഹികളാണ് പങ്കെടുത്തത്. ടീൻ ഇന്ത്യ ജില്ല കോഒാഡിനേറ്റർ കെ.കെ. അബ്ദുൽ ജലീൽ, ഏരിയ കോഡിനേറ്റർ ഇ.എ. ജബ്ബാർ, രക്ഷാധികാരി ഐ.എ. ഷംസുദ്ദീൻ, മെഹബൂബ് കൊച്ചി, അമീർഷ, പി.എ. അബുൽ ജലാൽ, കെ.എ. സാദിഖ്, അമീർ ഹുസൈൻ എന്നിവർ വിവിധ സെഷനുകൾ നടത്തി. ടീൻ ഇന്ത്യ വൈപ്പിൻ ഏരിയ ഭാരവാഹികൾ: അബ്റാർ വാച്ചാക്കൽ (പ്രസി), അനസ് ചെറായി (സെക്ര), സഫ്ദർ പള്ളിപ്പുറം (വൈസ് പ്രസി), സഹൽ കുഴുപ്പിള്ളി (ജോ. സെക്ര), ആദിൽ സമാൻ കുഴുപ്പിള്ളി (ട്രഷ). പ്രതിഷേധ സംഗമം എടവനക്കാട്: മുസ്ലിം പുണ്യനഗരമായ ഖുദ്‌സി​െൻറ വിമോചനത്തിന് ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി വൈപ്പിൻ ഏരിയ സമിതി നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഐ.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ടൗൺ ജുമമസ്ജിദ് ഇമാം എം.എം. ഷംസുദ്ദീൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി.എ അബ്ദുൽ ജലാൽ, മസ്ജിദുന്നുർ ഇമാം കെ.എസ്. മെഹബൂബ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സോളിഡാരിറ്റി സെക്രട്ടറി ടി.എ. സദറുദ്ദീൻ, എസ്.ഐ.ഒ പ്രസിഡൻറ് നസീഫ് അൻവർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.