നിരോധനം കടലാസിൽ; ഇടതടവില്ലാതെ ചരക്കുവാഹനങ്ങൾ

പറവൂർ: ട്രാഫിക് െറഗുലേറ്ററിയുടെ തീരുമാനങ്ങൾക്ക് പറവൂർ നഗരത്തിൽ ഒരുവിലയുമില്ല. ചരക്കുലോറി ഉൾെപ്പടെ വൻകിട വാഹനങ്ങൾക്ക് പകൽ നഗരത്തിലെ പ്രധാന റോഡിലൂടെ സഞ്ചരിക്കാൻ നിരോധനമുണ്ടെങ്കിലും ഇടതടവില്ലാതെ ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നു. ആലുവ--പറവൂർ റോഡിലൂടെ കൊടുങ്ങല്ലൂർ, വൈപ്പിൻ, പറവൂർ മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങളാണ് ഇതിൽ ഭൂരിഭാഗവും. വൈകീട്ട് എഴിനുശേഷം ചരക്കുവാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമില്ല. പക്ഷേ ഈ നിയന്ത്രണം ഇവിടെ പാലിക്കപ്പെടുന്നില്ല. ട്രാഫിക് െറഗുലേറ്ററി ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും നടപ്പാക്കുന്നതിൽ ശുഷ്കാന്തി കാണിക്കുന്നില്ല. ആലുവയിൽനിന്ന് പറവൂരിലേക്കും മറ്റുസ്ഥലങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ ആനച്ചാൽ ബൈപാസിലൂടെ വഴിക്കുളങ്ങരയിൽ ദേശീയപാതയിൽ കയറി വേണം പോകാൻ. എയർപോർട്ട് റോഡ്--പറവൂർ റൂട്ടിലൂടെ കിഴക്കുനിന്ന് വരുന്ന വാഹനങ്ങൾ വെടിമറയിൽ എത്തി നന്ത്യാട്ടുകുന്നം റോഡിലൂെടയോ ഫയർ ഫോഴ്സ് റോഡിലൂെടയോ സഞ്ചരിക്കണമെന്നായിരുന്നു തത്ത്വത്തിെല തീരുമാനം. എന്നാൽ, ചരക്കുലോറികൾ, ടിപ്പറുകൾ എന്നിവ ഉൾെപ്പടെ പ്രധാന റോഡിലൂടെയാണ് ഇപ്പോഴും പോകുന്നത്. നഗരത്തിലെ തിരക്കും അപകടവും ഇല്ലാതാക്കാനാണ് തീരുമാനം എടുത്തതെങ്കിലും നടപ്പാക്കുന്നതിൽ അധികൃതർ അമാന്തം കാണിക്കുന്നു. ഇടറോഡുകളിലൂടെ ഇത്തരം വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറക്കാം. കൊടുങ്ങല്ലൂരിൽനിന്ന് ആലുവ, അങ്കമാലി ഭാഗത്തേക്കുള്ള ചരക്കുലോറികൾ ഗോതുരുത്ത് പാലത്തിലൂെടയോ വഴിക്കുളങ്ങര--ആനച്ചാൽ ബൈപാസ് വഴിയോ തിരിച്ചുവിടുമെന്ന് തീരുമാനമെടുത്തെങ്കിലും അക്കാര്യവും നടപ്പായില്ല. പ്രശ്നം ട്രാഫിക് പൊലീസ് ഗൗരവത്തിലെടുത്താൻ മാത്രമെ പ്രതിസന്ധിക്ക് പരിഹാരമാകൂ. ട്രാഫിക് പൊലീസി​െൻറ ഇടപെടൽ മൂലം നഗരത്തിൽ അനധികൃത പാർക്കിങ് കുറഞ്ഞു. മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവലവരെയുള്ള റോഡി​െൻറ വശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഏറെ ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. എന്നാൽ, പരാതി ഉയർന്നതോടെ ട്രാഫിക് പൊലീസ് പരിശോധന നടത്തി നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ, നഗരത്തിലൂടെ സഞ്ചരിക്കുന്ന ചരക്കുലോറികൾക്കെതിരെ നടപടിക്ക് അധികൃതർ നിസ്സംഗത കാണിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.