തരിശുനിലം കൃഷിയോഗ്യമാക്കാൻ ഹരിതം ഹരിപ്പാട് കർമ പദ്ധതി

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ തരിശുനിലം ഒന്നര വർഷംകൊണ്ട് കൃഷിയോഗ്യമാക്കാൻ കർമ പദ്ധതി തയാറാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന 'ഹരിതം ഹരിപ്പാട്' പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016, 2017 വർഷങ്ങളിൽ 530 ഏക്കർ തരിശുനിലങ്ങളിൽ പള്ളിപ്പാട് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭ, ഹരിപ്പാട് ബ്ലോക്കി​െൻറ ഭാഗമായ വീയപുരം പഞ്ചായത്ത് എന്നിവിടങ്ങളിൽ കൃഷിയിറക്കും. ഹരിതം ഹരിപ്പാടി​െൻറ ഭാഗമായി ഒരുപ്പൂ, ഇരുപ്പൂ കൃഷി 2310 ഏക്കർ സ്ഥലത്ത് നടത്തുകയാണ്. സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജ്, മണ്ണാറശ്ശാല യു.പി സ്‌കൂൾ, അമൃതവിദ്യാലയം, പല്ലന കുമാരനാശാൻ സ്മാരക ട്രസ്റ്റ് എന്നിവിടങ്ങളിലും കൃഷി നടത്തുന്നുണ്ട്. മണ്ഡലത്തിൽ ഏഴ് ആഴ്ചച്ചന്തകൾ ആരംഭിക്കാനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്. കുടുംബശ്രീകളെയും യുവജന സംഘടനകളെയും ഉൾപ്പെടുത്തി യുവകർമ സേന രൂപവത്കരിച്ച് ഇടവിളകൃഷി ഉൾെപ്പടെ കർമപദ്ധതിയും രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എള്ളുകൃഷി വ്യാപിപ്പിക്കുമെന്നും തരിശുനിലങ്ങളിലെ കൃഷിക്ക് മുൻഗണന നൽകാൻ ഓണാട്ടുകര കാർഷിക വികസന സമിതിയുടെ പിന്തുണയുണ്ടാകുമെന്നും ഓണാട്ടുകര കാർഷിക വികസനസമിതി വൈസ് ചെയർമാൻ എം. സുകുമാരപിള്ള പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, നഗരസഭ ചെയർപേഴ്‌സൻ സുധ സുശീലൻ, െവെസ് ചെയർമാൻ എം.കെ. വിജയൻ, ജില്ല പഞ്ചായത്ത് അംഗം രമ്യ രമണൻ, എസ്. രാജേന്ദ്രക്കുറുപ്പ്, പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, പ്രിൻസിപ്പൽ അഗ്രി. ഓഫിസർ ജെ. പ്രേംകുമാർ, അസി. ഡയറക്ടർ എലിസബത്ത്, ഡെപ്യൂട്ടി ഡയറക്ടർമാർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. സർക്കാർ വെബ്സൈറ്റ് തടസ്സം, പെൻഷൻകാർക്ക് നിരാശ ഹരിപ്പാട്: സംസ്ഥാന സർക്കാറി​െൻറ വിവിധ ക്ഷേമ പെൻഷനുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുന്ന വയോജനങ്ങൾക്കും വിധവകൾക്കും പുതുവത്സരത്തിലും നിരാശ. പഞ്ചായത്ത് നടപടി പൂർത്തിയാക്കി സർക്കാറിന് കൈമാറേണ്ട നിരവധി അപേക്ഷകൾ വെബ്‌സൈറ്റ് പണിമുടക്കിയതുമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. അപേക്ഷ നൽകിയവർക്ക് ക്ഷേമപെൻഷൻ അനുവദിക്കുന്നതിന് സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.