എസ്.പി.സി ത്രിദിന ക്യാമ്പിന് തുടക്കം

പിറവം: എം.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് യൂനിറ്റി​െൻറ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പിന് തുടക്കമായി. മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.സി. ചിന്നക്കുട്ടി അധ്യക്ഷത വഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും പി.ടി.എ പ്രസിഡൻറുമായ ജോസഫ് വാക്കനാൽ മുഖ്യപ്രഭാഷണം നടത്തി. സബ് ഇൻസ്‌പെക്ടർ കെ. വിജയൻ പദ്ധതി വിശദീകരിച്ചു. ആരോഗ്യ ശുചിത്വ ബോധവത്കരണം, റോഡ് സുരക്ഷ ക്ലാസുകൾ, ട്രോമ കെയർ ക്ലാസ്, യോഗ, കരാേട്ട എന്നിവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ പൊലീസ് ഓഫിസർ ബിജു തോമസ്, കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ബിജു എം. പോൾ എം.കെ. കവിത എന്നിവർ സംസാരിച്ചു. പിറവം അഗ്നിശമന സേനയുടെ ഡെമോൺസ്‌ട്രേഷൻ ക്ലാസും നടന്നു. സ്റ്റേഷൻ ഓഫിസർ പി. ബാലൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.