ധർണ നടത്തി

പറവൂർ: കുഡുംബി സമുദായത്തിന് ഒരു ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്തുക, പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ശിപാർശ അയക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കുഡുംബി സേവാസംഘം താലൂക്ക് യൂനിയ‍​െൻറ നേതൃത്വത്തിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി. എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് യൂനിയൻ ട്രഷറർ വി.എം. വിജയൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ടി.വി. നിഥിൻ, കെ. രാമചന്ദ്രൻ, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു. കോട്ടുവള്ളി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി വി.എസ്. ശിവരാമൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡൻറ് പി.ആർ. രജീഷ് അധ്യക്ഷത വഹിച്ചു. യുവജനസംഘം സംസ്ഥാന പ്രസിഡൻറ് എം. മനോജ് മുഖ്യപ്രഭാഷണം നടത്തി. കെ. രാജു, എസ്. ജയകൃഷ്ണൻ, ടി. ശരത്കുമാർ, സി.എം. അഭിലാഷ്, ടി.ജെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. വരാപ്പുഴ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പരിപാടി താലൂക്ക് പ്രസിഡൻറ് ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗീത മോഹനൻ, എം.ജി. രാജു, വി.പി. ഡെന്നി, എം.ജി. ശശി, അജയ് ഘോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.