എസ്.സി ഫണ്ട് വകമാറ്റിയെന്ന്; കരുമാല്ലൂർ പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം

ആലങ്ങാട്: പട്ടികവിഭാഗ ക്ഷേമഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ച് കരുമാല്ലൂർ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ ബഹളം. ഇതേതുടർന്ന് നടപടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഒാഫിസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്.സി വിഭാഗക്കാർക്ക് വീട് പുനരുദ്ധാരണം, കുടിവെള്ള പദ്ധതി എന്നിവയാണ് പഞ്ചായത്ത് നേരേത്ത ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, വകയിരുത്തിയ ഫണ്ട് ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. വീട് അറ്റകുറ്റപ്പണിക്കുള്ള ഗുണഭോക്താക്കളിൽ കൂടുതലും യു.ഡി.എഫ് അനുഭാവികളാണെന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം. മറ്റുഫണ്ട് ജനറൽ വിഭാഗത്തിന് മാറ്റിയതായും പറയുന്നുണ്ട്. രണ്ടുവർഷമായി പഞ്ചായത്തിൽ വികസനം നടക്കുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ കമ്മിറ്റിയിൽ പ്രതിപക്ഷം ചോദ്യംചെയ്‌തെങ്കിലും ചർച്ചക്ക് ഭരണനേതൃത്വം തയാറായില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങളായ എ.എം. അലി, വി.എ. മുഹമ്മദ് അഷറഫ്, എ.എം. അബു, കൊച്ചുറാണി ജോസഫ്, സൈഫുന്നിസ റഷീദ്, ഷാജിത നിസാർ, പ്രവിത ജിജി എന്നിവർ ബഹളംെവച്ച് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ഓഫിസിനുമുന്നിൽ കുത്തിയിരിക്കുകയായിരുന്നു. എസ്.സി വിഭാഗത്തി​െൻറ ഫണ്ടിൽ തിരിമറി നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡൻറ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.