കാലാവധി കഴിഞ്ഞ മദ്യം കടത്താൻ ശ്രമിക്കവെ എക്സൈസ് പിടികൂടി

തൃപ്പൂണിത്തുറ: കാലാവധി കഴിഞ്ഞ മദ്യം കടത്താൻ ശ്രമിക്കവെ എക്സൈസ് അധികൃതർ കൈയോടെ പിടികൂടി. പേട്ട വെയർഹൗസിങ് കോർപറേഷനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാലാവധി കഴിഞ്ഞ മദ്യം കണ്ടെത്തി ലോറിയിൽ കൊണ്ടുപോയി നശിപ്പിക്കാൻ പേട്ട എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥർ എത്തിയിരുന്നു. പരിശോധനയിൽ 3500 െകയ്സ് മദ്യം അധികൃതർ ശേഖരിച്ചു. രണ്ടുദിവസം ലോറിയിൽ കയറ്റിക്കൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തു. ആദ്യദിവസം ശേഖരിച്ച മദ്യം ലോറിയിൽ കയറ്റുന്നതിനിടെ ഇവിടുത്തെ ചുമട്ടുതൊഴിലാളികളിൽ ഒരാൾ ഏഴ് കുപ്പി ഒളിപ്പിച്ചുെവച്ചു. എല്ലാവരും മടങ്ങിയശേഷം സന്ധ്യയോടെ തിരിച്ചെത്തി എടുത്തുകൊണ്ടുപോകുന്നതിനിടെ എക്സൈസ് അധികൃതർ പിടികൂടുകയായിരുന്നു. ഭരണകക്ഷിയിൽപെട്ട ചില തൊഴിലാളി യൂനിയൻ നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് കേസെടുക്കാതെ ഇയാളെ വിട്ടയച്ചതായാണ് വിവരം. എന്നാൽ, തൊഴിലാളികളുടെ ഇടയിൽനിന്ന് വിവരം പുറത്തായതോടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.