പല്ലാരിമംഗലം സൂപ്പർ ലീഗ് മത്സരത്തിന്​ കിക്കോഫ്

പല്ലാരിമംഗലം: ഐ.എസ്.എൽ മാതൃകയിൽ പ്രാദേശിക താരങ്ങളെ ഉൾപ്പെടുത്തി പല്ലാരിമംഗലം മിലാൻ ക്ലബ് സംഘടിപ്പിക്കുന്ന നാലമത് സൂപ്പർ ലീഗ് മത്സരങ്ങൾ പഞ്ചായത്ത് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അനസ് എടത്തൊടിക കിക്കോഫ് നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ബെന്നി കെ. ജോസ് അധ്യക്ഷത വഹിച്ചു. കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തറെ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു പൊന്നാട അണിയിച്ചു. അനസ് എടത്തൊടികയെ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ് പൊന്നാട അണിച്ചു. ഉപഹാരം സെക്രട്ടറി എ.എൻ. സഫീർ നൽകി. പി.എം. സിദ്ദീഖ്, ഷംസുദ്ദീൻ മക്കാർ, ടി.എം. അമീൻ, എ.എ. രമണൻ, റഫീഖ്, അൻസാർ കെ. ബാവ, അസീം അലി എന്നിവർ സംസാരിച്ചു. ജനുവരി 28 വരെ മത്സരം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.