വാക്​^ഇൻ- ഇൻറർവ്യൂ

വാക്-ഇൻ- ഇൻറർവ്യൂ കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ, കമ്പ്യൂട്ടർ അസിസ്റ്റൻറ് (ടൈപ്പിസ്റ്റ്) എന്നീ തസ്തികകളിൽ നിയമനം നടത്താൻ ജനുവരി ആറിന് രാവിലെ 10ന് സർവകലാശാല ആസ്ഥാനത്ത് വാക്-ഇൻ -ഇൻറർവ്യൂ നടത്തുന്നു. ഒഴിവുകളും യോഗ്യതകളും ചുവടെ: സെക്യൂരിറ്റി ഓഫിസർ -(ഒരു ഒഴിവ്): ക്യാപ്റ്റൻ റാങ്കിൽ കുറയാതെയുള്ള വിമുക്ത ഭടൻ. പ്രായപരിധി : 50. വേതനം: 25,000 രൂപ. പബ്ലിക് റിലേഷൻസ് ഓഫിസർ (ഒരു ഒഴിവ്): ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് ജേണലിസത്തിൽ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം. ജേണലിസം മേഖലയിൽ/മാസ് മീഡിയ ഇൻസ്റ്റിറ്റ്യൂഷനിൽ മൂന്നുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയം അഭികാമ്യം. മൾട്ടി മീഡിയ ഉൾപ്പെടെ കമ്പ്യൂട്ടർ പാക്കേജുകളിൽ പരിജ്ഞാനം. ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള നൈപുണ്യം. പ്രായം: 35. വേതനം: -25,000 രൂപ. കമ്പ്യൂട്ടർ അസിസ്റ്റൻറ് (ടൈപ്പിസ്റ്റ്) (രണ്ട് ഒഴിവ്): എസ്.എസ്.എൽ.സി, ടൈപ് റൈറ്റിങ് ഇംഗ്ലീഷ് ഹയർ, ടൈപ് ൈററ്റിങ് മലയാളം ലോവർ, കമ്പ്യൂട്ടർ പരിജ്ഞാനം, ഡി.ടി.പിയിലുള്ള നൈപുണ്യം. വേതനം: 16,500 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം അന്ന് രാവിലെ 10ന് സർവകലാശാല ആസ്ഥാനത്ത് ഹാജരാകണം. ഇൻറർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് യാത്രപ്പടി നൽകുന്നതല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.