ചു​മ​ട്ടുതൊ​ഴി​ലാ​ളി വി​രു​ദ്ധ ഓ​ര്‍ഡി​ന​ന്‍സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണം ^ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍

ചുമട്ടുതൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിക്കണം -ആർ. ചന്ദ്രശേഖരന്‍ കാക്കനാട്: ചുമട്ടുതൊഴിലാളി ദ്രോഹ ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. തൊഴിലാളിവിരുദ്ധ നടപടികള്‍ സ്വീകരിച്ച പല സര്‍ക്കാറും പരാജയപ്പെട്ടിട്ടുണ്ട്. അത്തരം ഒരു സ്ഥിതിയിലേക്കാണ് ഇടതുസര്‍ക്കാറും പോയിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഹെഡ്ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ കലക്‌ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധമാര്‍ച്ചും പിക്കറ്റിങ്ങും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍. ചന്ദ്രശേഖരന്‍. വിലക്കയറ്റം തടയുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി സംസ്ഥാന ട്രഷറി വഴി വകമാറി ചെലവഴിക്കുന്നത് ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഐ.എന്‍.ടി.യു.സി എറണാകുളം ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. ഐ.എന്‍.ടി.യുസി നേതാക്കളായ ടി.കെ. രമേശന്‍, കെ.എം. ഉമ്മര്‍, പി.എം. എലിയാസ്, സൈമണ്‍ ഇടപ്പള്ളി, ഉണ്ണി കാക്കനാട്, കെ.എസ്. താരാനാഥ്, സി.സി. വിജു, പോള്‍ വര്‍ഗീസ്, എന്‍.എം. അമീര്‍, വി.ഡി. സുരേഷ്, ഷിബു മലയില്‍, വൈക്കം നസീര്‍, പി.ഡി. സന്തോഷ്‌കുമാര്‍, എം.സി. ഷൈജു, ആനന്ദ് ജോര്‍ജ്, വി.സി. പത്രോസ്, ഡേവിഡ് തോപ്പിലാന്‍ എന്നിവര്‍ സംസാരിച്ചു. തൃക്കാക്കര മുനിസിപ്പല്‍ ഓഫിസിനുമുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ചിന് എം.പി. സലീം, എം.പി. റഷീദ്, ഷുഹൈബ് അസീസ്, ആരിഫ മുഹമ്മദ്, കെ.എം. മീതീന്‍കുഞ്ഞ്, മുജീബ് കൊച്ചങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.