മദ്യപിച്ച്​ എത്തുന്നവരെ കുടുക്കാൻ മെട്രോയിൽ പ്രത്യേക പരിശോധന വരും

കൊച്ചി: മദ്യപിച്ചെത്തുന്നവരെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ കവാടത്തിൽത്തന്നെ പിടികൂടാൻ പ്രത്യേക പരിശോധന വരും. ഇൗ മാസം 19ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലിറങ്ങി ഒാടിയ സംഭവത്തെക്കുറിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇൗ ശിപാർശയുള്ളത്. മദ്യപിച്ചെത്തുന്നവർ സ്റ്റേഷനിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റ് മെട്രോ സ്റ്റേഷനുകളിൽ നിലവിലുള്ള സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ സ്പെഷൽ പൊലീസിന് വിശദമായ മാർഗനിർദേശം നൽകണമെന്നാണ് പ്രധാന ശിപാർശ. സംഭവത്തിൽ മെട്രോ നിയമങ്ങളുടെ ലംഘനം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് േപ്രാജക്ട്സ് ഡയറക്ടർ തിരുമൺ അർജുനൻ തയാറാക്കിയ റിപ്പോർട്ട് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷിന് സമർപ്പിച്ചു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അലി അക്ബർ (33) മദ്യലഹരിയിൽ ട്രാക്കിലിറങ്ങിയതിനെ തുടർന്ന് ഒരു മണിക്കൂറോളം മെട്രോയുടെ ഒാട്ടം നിലച്ചിരുന്നു. ഉടൻ വൈദ്യുതി വിച്ഛേദിച്ചതിനാലാണ് ഇയാൾ ഷോക്കേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തെത്തുടർന്ന് ആറ് ട്രിപ്പുകൾ റദ്ദാക്കുകയും ഇരു ലൈനുകളിലെയും ഏഴ് ട്രിപ്പുകൾ വൈകുകയും നാല് ട്രെയിനുകളിൽനിന്ന് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്യേണ്ടിവന്നു. തുടർന്നാണ് കെ.എം.ആർ.എൽ അന്വേഷണത്തിന് ഉത്തരവിട്ടത്. മദ്യലഹരിയിലെത്തിയ യാത്രക്കാരൻ സ്റ്റേഷനിൽ കടന്നത് മെട്രോ നിയമത്തിലെ 59 എ, ബി വകുപ്പുകളുടെയും ട്രാക്കിൽ അതിക്രമിച്ചുകടന്നത് 64 (2) വകുപ്പി​െൻറയും ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ ദേഹപരിശോധന നടത്തിയ താൽക്കാലിക ജീവനക്കാരെ ജോലിയിൽനിന്ന് ഒഴിവാക്കിയതായി മെട്രോ പൊലീസ് അറിയിച്ചു. പാലാരിവട്ടത്ത് എത്തുന്നതിന് മുമ്പ് ഇയാൾ പല സ്റ്റേഷനുകളിലും ട്രെയിനി​െൻറ വാതിലുകൾക്ക് തടസ്സമുണ്ടാക്കുംവിധം 'സെൽഫി'യെടുക്കുന്നുണ്ടായിരുന്നു. ട്രാഫിക് കൺട്രോളറുടെ നിർദേശപ്രകാരം സ്റ്റേഷൻ കൺട്രോളറും സുരക്ഷ ജീവനക്കാരും ചേർന്ന് പുറത്താക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിടികൂടി പൊലീസിന് കൈമാറുമെന്ന് മനസ്സിലാക്കിയതോടെ പാലാരിവട്ടം സ്റ്റേഷനിലിറങ്ങി ചങ്ങമ്പുഴ പാർക്ക് സ്റ്റേഷൻ ഭാഗത്തേക്ക് ട്രാക്കിലൂടെ ഒാടുകയായിരുന്നു. ഇതാണ് സർവിസ് പുനഃസ്ഥാപിക്കുന്നത് വൈകാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.