പ്രാർഥന ധർണ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിൽ നടന്ന ഭൂമി കുംഭകോണത്തിൽ ആരോപണ വിധേയനായ മേജർ ആർച് ബിഷപ് ഉൾപ്പെടെയുള്ളവർ സ്ഥാനമൊഴിയണമെന്ന് കെ.സി.ആർ.എം (കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം) ആവശ്യപ്പെട്ടു. നികുതി വെട്ടിപ്പിനെ കുറിച്ച് സർക്കാർ അന്വേഷണം നടത്തണം. ക്രിസ്ത്യൻ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് നിലവിൽ വ്യവസ്ഥാപിതമായ നിയമമില്ല. വിശ്വാസികൾ ചേർന്ന് രൂപം നൽകുന്ന സമിതി സ്വത്ത് കൈകാര്യം െചയ്യുന്ന ചർച്ച് ആക്ട് നിലവിൽ വരണം. ഇതേക്കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കാൻ ജനുവരി ആറിന് രാവിലെ 11ന് മേജർ ആർച് ബിഷപ്സ് ഹൗസിന് മുന്നിൽ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സി.വി. സെബാസ്റ്റ്യൻ, സെക്രട്ടറി ഷാജു തറമ്മേൽ, സത്യജ്വാല എഡിറ്റർ ജോർജ് മൂലേച്ചാലിൽ, ജോ. സെക്രട്ടറി ഡോ. ജോസഫ് വർഗീസ്, ഇന്ദുലേഖ ജോസഫ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.