ആഘോഷങ്ങൾ മദ്യരഹിതമാക്കണം

കൊച്ചി: ക്രിസ്മസ്-പുതുവത്സരമുൾപ്പെടെ എല്ലാ ആഘോഷങ്ങളും മദ്യരഹിതമാക്കണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി. തദ്ദേശ സ്ഥാപനങ്ങൾക്ക്ഉണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ഡോ. എം.സി. സിറിയക്, ഫാ. വർഗീസ് മുഴുത്തേറ്റ്, കുരുവിള മാത്യൂസ്, സി.സി. സാജൻ, ഡോ. വിൽസൻ മാളിയേക്കൽ, വി.പി. ജോസ്, ഹരീന്ദ്രനാഥ്, പി. അബ്ദുൽ മജീദ്, ആൻറണി ജേക്കബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.