അങ്കമാലിക്കാർക്കായി പ്രവാസി സംഗമം

അങ്കമാലി: ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ അങ്കമാലി നിവാസികളായ പ്രവാസികളെ ഉൾപ്പെടുത്തി ശനിയാഴ്ച വൈകുന്നേരം മൂന്നിന് പ്രവാസി സംഗമം സംഘടിപ്പിക്കും. അങ്കമാലിക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ആഗോളസംഘടന രൂപവത്കരിക്കുന്നതി​െൻറ മുന്നോടിയായാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ജനറൽ കൺവീനർ ടി.എം. വർഗീസ് അറിയിച്ചു. അങ്കമാലി ഇംഗൽ പാർക്ക് എസ്പോയർ അക്കാദമിയിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.