റോബോട്ടിക്​സ്​ ക്യാമ്പ് നാളെമുതൽ

കൊച്ചി: അവധിക്കാല റോബോട്ടിക്സ്‌ ക്യാമ്പ് 28, 29 തീയതികളില്‍ വൈറ്റിലയില്‍ നടക്കും. ശാസ്ത്ര- സാങ്കേതിക -എൻജിനീയറിങ്- കലാ-ഗണിതമേഖലകളെ സമന്വയിപ്പിച്ചുള്ള സ്റ്റീം വിദ്യാഭ്യാസ രീതി കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 10-15 പ്രായപരിധിയിലെ 50 കുട്ടികൾക്കാണ് അവസരം. ഫോൺ: 7012354811. വെബ്സൈറ്റ്: www.nexteen.in പഠനശിബിരം സമാപിച്ചു കൊച്ചി: ഗുരുദേവ സത്‌സംഗം സംഘടിപ്പിച്ച ത്രിദിന ശ്രീനാരായണ ധർമ പഠനശിബിരം സമാപിച്ചു. ഡോ. എൻ. ഗോപാലകൃഷ്ണൻ, ജയസൂര്യൻ, പാലഞ്ചേരി നവീൻ ശങ്കരൻ നമ്പൂതിരി, ഡോ. എം.വി. നടേശൻ, സ്വാമി മുഖ്‌താനന്ദ യതി, സച്ചിദാനന്ദ സ്വാമി, നവീൻ ശങ്കർ നമ്പൂതിരി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ പഠനശിബിരം ചെയർമാൻ എം.കെ. രാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ സൗദാമിനി ഗോപി, ഗുരുദേവ സത്‌സംഗം സെക്രട്ടറി ഗിരിജ ഗോപി, കെ.ജി. രാമചന്ദ്രൻ നായർ, കെ.പി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.