കൂട്ട ഒാ​ട്ടത്തോടെ പള്ളുരുത്തി മെഗാ കാർണിവൽ തുടങ്ങി

പള്ളുരുത്തി: കൂട്ട ഓട്ടത്തോടെ പള്ളുരുത്തി മെഗാ കാര്‍ണിവലിന് തുടക്കമായി. ഞായറാഴ്ച രാവിലെ പള്ളുരുത്തി വെളിയില്‍നിന്ന് ആരംഭിച്ച കൂട്ട ഓട്ടം സി.െഎ. കെ.ജി. അനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. വൈകീട്ട് കാര്‍ണിവല്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. തങ്കച്ചന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് അമ്പതോളം സംഘടനകളുടെ നേതൃത്വത്തില്‍ അവരുടെ പതാകയും ഉയര്‍ത്തി. പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരവും നടന്നു. ക്രിസ്മസ് ദിനത്തില്‍ വീടുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് പുല്‍ക്കൂട് മത്സരം നടക്കും. 26ന് ഇ.കെ. നാരായണന്‍ സ്ക്വയറില്‍ ലളിത കല അക്കാദമിയുടെ കുട്ടികളുടെ ചിത്രകല ക്യാമ്പും ശില്‍പശാലയും നടക്കും. 27ന് രാവിലെ പത്തിന് പള്ളുരുത്തി വെളിയില്‍ സമൂഹ ചിത്രരചന നടക്കും. 28ന് ഏകാങ്ക നാടകങ്ങള്‍ അരങ്ങേറും. 29ന് രാവിലെ ഒമ്പതിന് ചിത്രരചന മത്സരവും ഓപണ്‍ എയര്‍ ഗ്രൗണ്ടില്‍ സൈക്കിള്‍ മഡ് റേസും വൈകീട്ട് നടക്കും. 30ന് പള്ളുരുത്തി വെളിയില്‍ ജീപ്പ് റേസ്. 31ന് വൈകീട്ട് പള്ളുരുത്തി വെളിയില്‍ കലാപരിപാടികളും രാത്രി ഒമ്പതിന് ഡി.ജെ ഷോയും രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കലും. ജനുവരി ഒന്നിന് വൈകീട്ട് നാലിന് കച്ചേരിപ്പടിയില്‍നിന്ന് കാര്‍ണിവല്‍ റാലിയും 5.30ന് പള്ളുരുത്തി വെളിയില്‍ സാംസ്കാരിക സമ്മേളനവും പ്രച്ഛന്നവേഷ മത്സരവും നാടന്‍പാട്ടും ഉണ്ടാകും. കാൽപന്തുകളിയിലെ പഴയ പ്രതിഭകളെ ആദരിച്ചു മട്ടാഞ്ചേരി: കൊച്ചിന്‍ വെറ്ററന്‍ ഫുട്ബാളേഴ്സി​െൻറ നേതൃത്വത്തില്‍ കൽപന്തുകളിയിലെ പഴയകാല 'പടക്കുതിരകളെ' ആദരിച്ചു. ഒരുകാലത്ത് കായികപ്രേമികളെ ആവേശം കൊള്ളിച്ച കളിക്കാരായിരുന്ന പി.ടി. സേവ്യര്‍, എം.ആര്‍. രാഘവന്‍, ടി.എം. ആൻറണി, മുഹമ്മദ് മുസ്തഫ, ടി.ജി. ഫ്രാന്‍സിസ്, പി.എം. അബ്ദുല്‍ ലത്തീഫ്, എ.ജി. രാജു എന്നിവെരയും മികച്ച ടൂറിസം പൊലീസിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ വി.ബി. റഷീദിെനയുമാണ് ആദരിച്ചത്. യോഗം ഫോർട്ട്കൊച്ചി സബ് കലക്ടർ കെ. ഇമ്പശേഖരൻ ഉദ്ഘാടനം ചെയ്തു. വെറ്ററൻസ് ഫുട്ബാളേഴ്സ് പ്രസിഡൻറ് എം. ഹസന്‍ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ മുൻ കായികമന്ത്രി ഡൊമിനിക് പ്രസേൻറഷൻ ആദരിച്ചു. ക്യാപ്റ്റന്‍ കെ. മോഹന്‍ദാസ് കളിക്കാരെ പരിചയപ്പെടുത്തി. നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു, അന്താരാഷ്ട്ര ഗുസ്തി റഫറി എം.എം. സലീം, കെ.ബി. സലാം, കെ.എം. സേവ്യര്‍, ക്യാപ്റ്റൻ സി.വൈ. ഹംസ, ഇ.കെ. അബ്ദുകോയ, പി.ടി. സേവ്യർ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.